ജാതി സംവരണത്തിനെതിരെ എൻഎസ്എസിന് ഹൈക്കോടതിയെ സമീപിക്കാമെന്ന് സുപ്രീംകോടതി

By Web TeamFirst Published Sep 24, 2018, 3:09 PM IST
Highlights

ജാതി സംവരണത്തിനെതിരെ എൻഎസ്എസിന് ഹൈക്കോടതിയെ സമീപിക്കാമെന്ന് സുപ്രീംകോടതി.  ജാതി അടിസ്ഥാനത്തിലുള്ള സംവരണം നിർത്തലാക്കണമെന്ന് ആവശ്യപ്പെട്ടുള്ള എൻ എസ് എസിന്റെ  ഹർജിയിൽ ഇടപെടുന്നില്ലെന്ന് സുപ്രീംകോടതി വിശദമാക്കി.

ദില്ലി: ജാതി സംവരണത്തിനെതിരെ എൻഎസ്എസിന് ഹൈക്കോടതിയെ സമീപിക്കാമെന്ന് സുപ്രീംകോടതി. ജാതി അടിസ്ഥാനത്തിലുള്ള സംവരണം നിർത്തലാക്കണമെന്ന് ആവശ്യപ്പെട്ടുള്ള എൻ എസ് എസിന്റെ ഹർജിയിൽ ഇടപെടുന്നില്ലെന്ന് സുപ്രീംകോടതി വിശദമാക്കി. സാമ്പത്തിക സംവരണത്തിനായുള്ള കേരള വൈശ്യക്ഷേമസഭയുടെ ഹർജിയും പിൻവലിച്ചതോടെയാണ് കോടതി തീരുമാനം. 

click me!