ശബരിമല: ആചാരങ്ങളും അനുഷ്ഠാനങ്ങളും സംരക്ഷിക്കുന്ന കാര്യത്തിൽ സർക്കാർ പരാജയം: എന്‍എസ്എസ്

Published : Nov 15, 2018, 06:03 PM ISTUpdated : Nov 15, 2018, 06:19 PM IST
ശബരിമല: ആചാരങ്ങളും അനുഷ്ഠാനങ്ങളും സംരക്ഷിക്കുന്ന കാര്യത്തിൽ സർക്കാർ പരാജയം: എന്‍എസ്എസ്

Synopsis

ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ നടന്ന സര്‍വ്വകക്ഷിയോഗം സമവായമാകാതെ പിരിഞ്ഞതിന് പിന്നാലെയാണ് എന്‍എസ്എസ് സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയത്. 

കോട്ടയം: ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ സർക്കാരിനെതിരെ എൻഎസ്എസ്. ഈശ്വര വിശ്വാസികളുടെ വിശ്വാസം കണക്കിലെടുത്ത് ആചാരങ്ങളും അനുഷ്ഠാനങ്ങളും സംരക്ഷിക്കുന്ന കാര്യത്തിൽ സർക്കാർ പരാജയപ്പെട്ടെന്ന് എൻഎസ്എസ് പറഞ്ഞു. ഈ സമീപനം ജനകീയ സർക്കാരിന് യോജിച്ചതല്ലെന്നും എൻഎസ്എസ് വ്യക്തമാക്കി. 

ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ നടന്ന സര്‍വ്വകക്ഷിയോഗം സമവായമാകാതെ പിരിഞ്ഞതിന് പിന്നാലെയാണ് സര്‍ക്കാരിനെതിരെ എന്‍എസ്എസ് വിമര്‍ശനവുമായി രംഗത്തെത്തിയത്. യോഗം പ്രഹസനമായിരുന്നുവെന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല യോഗത്തിന് ശേഷം പറഞ്ഞത്. സര്‍ക്കാരിന് പിടിവാശിയാണെന്നും മുന്നോട്ട് വച്ച രണ്ട് ആവശ്യങ്ങളും സര്‍ക്കാര്‍ തള്ളിയതായും യോഗം ബഹിഷ്കരിച്ച ശേഷം ചെന്നിത്തല കുറ്റപ്പെടുത്തി.

സര്‍വ്വകക്ഷിയോഗത്തിന് വന്ന് വെറുതെ സമയം കളഞ്ഞുവെന്നാണ് ബിജെപി അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിളള പറഞ്ഞു. ജനാധിപത്യ രാജ്യത്ത് ജനഹിതത്തെ വെല്ലുവിളിക്കുന്ന സമീപനമാണ് സര്‍ക്കാരിന്‍റെ ഭാഗത്തു നിന്ന് ഉണ്ടായത്. എല്ലാ കക്ഷികളെയും വിളിച്ചുകൂട്ടി ഇങ്ങനെയൊരു നിലപാട് സര്‍ക്കാര്‍ എടുക്കാന്‍ പാടില്ലെന്നും ശ്രീധരന്‍പിളള പറഞ്ഞു. 
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'ബീഹാറിലെ ജംഗിൾരാജ് പിഴുതെറിഞ്ഞത് പോലെ ബംഗാളിലെ മഹാജംഗിൾരാജ് അവസാനിപ്പിക്കണം'; തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ട് മോദി
പ്രായം തോൽക്കും ഈ മാളികപ്പുറത്തിന്റെ മുന്നിൽ! 102-ാം വയസിൽ മൂന്നാം തവണയും അയ്യപ്പനെ കാണാൻ പാറുക്കുട്ടിയമ്മ