സമരം സഫലം: കന്യാസ്ത്രീകളുടെ നിരാഹരസമരം അവസാനിപ്പിച്ചു

Published : Sep 21, 2018, 10:30 PM ISTUpdated : Sep 21, 2018, 10:35 PM IST
സമരം സഫലം: കന്യാസ്ത്രീകളുടെ നിരാഹരസമരം അവസാനിപ്പിച്ചു

Synopsis

ശനിയാഴ്ച രാവിലെ 11 മണിയോടെ കന്യാസ്ത്രീകളുടെ സാന്നിധ്യത്തിൽവച്ചാണ് സമരം അവസാനിപ്പിക്കുക. കേസിൽ വളരെ വൈകിയാണ് നീതി ലഭിച്ചതെങ്കിലും, നീതി ലഭിച്ചത്തിൽ സന്തോഷമുണ്ടെന്നും ഇത് ജനങ്ങളുടെ പോരാട്ടത്തിന്റെ വിജയമാണെന്നും ഫാ. അഗസ്റ്റിൻ വട്ടോളി പറഞ്ഞു.  

കൊച്ചി: കന്യാസ്ത്രീയുടെ പീഡന പരാതിയില്‍ ജലന്ധര്‍ രൂപതാ അധ്യക്ഷനായിരുന്ന ഫ്രാങ്കോ മുളയ്ക്കലിലെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യപ്പെട്ട് കന്യാസ്ത്രീകള്‍ നടത്തി വരുന്ന നിരാഹാര സമരം അവസാനിപ്പിച്ചതായി സേവ് സിസ്റ്റേഴ്സ് ആക്ഷൻ കൌൺസിൽ കൺവീനർ ഫാ. അഗസ്റ്റിൻ വട്ടോളി  അറിയിച്ചു. കേസിൽ ബിഷപ്പിനെ അറസ്റ്റ് ചെയ്തതിനെ തുടർന്നാണ് നിരാഹാര സമരം അവസാനിപ്പിച്ചത്.

ശനിയാഴ്ച രാവിലെ 11 മണിയോടെ കന്യാസ്ത്രീകളുടെ സാന്നിധ്യത്തിൽവച്ചാണ് സമരം അവസാനിപ്പിക്കുക. കേസിൽ വളരെ വൈകിയാണ് നീതി ലഭിച്ചതെങ്കിലും, നീതി ലഭിച്ചത്തിൽ സന്തോഷമുണ്ടെന്നും ഇത് ജനങ്ങളുടെ പോരാട്ടത്തിന്റെ വിജയമാണെന്നും ഫാ. അഗസ്റ്റിൻ വട്ടോളി പറഞ്ഞു.  

അതേസമയം പൂർണ നീതി ലഭിക്കും വരെ പോരാട്ടം തുടരുമെന്ന് ഫാദർ പറഞ്ഞു. ഇതിനായി ഞായറാഴ്ച ചർച്ച സംഘടിപ്പിക്കും. ജനകീയ സമരങ്ങളുടെ നേതാക്കളടക്കം പങ്കെടുക്കുന്ന ചർച്ചയിൽ സമരം എങ്ങനെ മുന്നോട്ട് കൊണ്ട് പോകും എന്നതു സംബന്ധിച്ച് കാര്യങ്ങൾ പരിശോധിക്കും. സമരത്തിനായി മുന്നോട്ടിറങ്ങിയ കന്യാസ്ത്രീകളെ ഒരിക്കലും ഒറ്റപ്പെടുത്തില്ലെന്നും ഫാദർ കൂട്ടിച്ചേർത്തു. 

ബിഷപ്പിനെ അറസ്റ്റ് ചെയ്ത വാർത്തയെ തുടർന്ന് സമര പന്തലിൽ ലെഡു വിതരണം ചെയ്താണ് കന്യാസ്ത്രീകളടക്കം സമരത്തിന് നേത‍ൃത്വം നൽകിയവർ വിജയം ആഘോഷിച്ചത്.   


PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'ന്യൂനപക്ഷ സംരക്ഷണം ഇടതു നയം'; സമസ്ത വേദിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ, 'തലയുയർത്തി ജീവിക്കാനാകണം'
പെൺകുട്ടികൾ കരഞ്ഞ് പറഞ്ഞിട്ടും കല്ല് പോലെ നിന്ന കണ്ടക്ടർ; ഇനി തുടരേണ്ട, പുറത്താക്കി കെഎസ്ആ‍ർടിസി; കടുത്ത നടപടി