
കൊച്ചി: ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ട് ജോയിന്‍റ് ക്രിസ്ത്യൻ കൌൺസിൽ നടത്തുന്ന സമരം എട്ടാം ദിവസത്തിലേക്ക്. ഇന്ന് സീറോ മലബാർ സഭയിലെ വൈദികർ കന്യാസ്ത്രീകൾക്ക് പിന്തുണയുമായി സമര പന്തലിൽ എത്തും. വൈകിട്ട് സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളിൽ നിൽപ്പ് സമരവും ഉണ്ടാകും.
ജനകീയ സമരനേതാക്കളെ ഉൾപ്പെടുത്തി നാളെ ജനകീയ മുന്നണി രൂപീകരിക്കും എന്നും സേവ് സിസ്റ്റേഴ്സ് ആക്ഷൻ കൌൺസിൽ അറിയിച്ചിട്ടുണ്ട്. ഇതിനായി നാളെ കൊച്ചിയിൽ യോഗം ചേരും.അതോടൊപ്പം തിങ്കളാഴ്ച മുതൽ ജില്ലകൾ കേന്ദ്രീകരിച്ചു നിരാഹാര സമരം തുടങ്ങും എന്ന് എ എം ടിയും അറിയിച്ചിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam