
കോഴിക്കോട്: ആരോഗ്യ സർവ്വെക്കെത്തിയ ജൂനിയർ ഹെൽത്ത് നഴ്സിനെ വീട്ടുകാർ കയ്യേറ്റം ചെയ്തതായി പരാതി. കോഴിക്കോട് പേരാന്പ്രയിലാണ് സംഭവം. പേരാമ്പ്ര പാണ്ടിക്കോട് പ്രദേശത്ത് ഫീൽഡ് സർവ്വെക്കെത്തിയ പദ്മാവതിക്ക് നേരെയാണ് കയ്യേറ്റം ഉണ്ടായത്.പാണ്ടിക്കോട് സ്വദേശി യൂസഫ് ആണ് പദ്മാവതിയെ ആക്രമിച്ചത്. സർവെയ്ക്കായി വിവരശേഖരണം നടത്തിയ പദ്മാവതിയെ തടഞ്ഞ് നിർത്തുകയും രേഖകൾ നശിപ്പിക്കുകയും ചെയ്തു.
ആൾമാറാട്ടകാരിയാണെന്ന് തെറ്റിദ്ധരിച്ചാണ് ആക്രമണം നടത്തിയതെന്നാണ് പൊലീസ് പറയുന്നത്. ആക്രമണത്തിന് ശേഷം യൂസഫും കുടുംബവും ഒളിവിലാണ്.യൂസഫിനും ആക്രമണത്തിൽ പങ്കാളിയായ അയൽവാസിക്കെതിരെയും പേരാന്പ്ര പൊലീസ് കേസെടുത്തിട്ടുണ്ട്. പട്ടികജാതി പട്ടിക വർഗ വിഭാഗങ്ങൾക്കെതിരെയുള്ള അതിക്രമം തടയൽ നിയമത്തിലെ വകുപ്പുകളും പ്രതികൾക്കെതിരെ ചുമത്തിയിട്ടുണ്ട്. അതേസമയം പദ്മാവിതിക്ക് നേരെയുള്ള ആക്രമണത്തിനെതിരെ ആശുപത്രി ജീവനകാരുടെ സംഘടന പ്രതിഷേധപ്രകടനം നടത്തി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam