ട്രംപിനെപ്പോലെ മോദിക്ക് ശേഷം ഇന്ത്യന്‍ പ്രധാനമന്ത്രി ഇയാള്‍

By Web TeamFirst Published Jul 28, 2018, 6:01 PM IST
Highlights

യോഗാ ഗുരു ബാബാ രാംദേവിനെ യു.എസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിനോട് താരതമ്യപ്പെടുത്തി ന്യൂയോര്‍ക്ക് ടൈംസിന്‍റെ ലേഖനം. മോദിയുടെ ഉയർച്ചയിൽ കോടീശ്വരനായ യോഗി എന്ന പേരിൽ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് രാംദേവും ട്രംപും ഒരുപോലെയെന്ന് പ്രസ്താവിച്ചിരിക്കുന്നത്

ന്യൂയോർക്ക് : യോഗാ ഗുരു ബാബാ രാംദേവിനെ യു.എസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിനോട് താരതമ്യപ്പെടുത്തി ന്യൂയോര്‍ക്ക് ടൈംസിന്‍റെ ലേഖനം. മോദിയുടെ ഉയർച്ചയിൽ കോടീശ്വരനായ യോഗി എന്ന പേരിൽ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് രാംദേവും ട്രംപും ഒരുപോലെയെന്ന് പ്രസ്താവിച്ചിരിക്കുന്നത്. ട്രംപിനെപോലെ ഒരിക്കൽ രാംദേവും ഇന്ത്യൻ പ്രധാനമന്ത്രി ആയേക്കുമെന്നും ലേഖനത്തില്‍ പറയുന്നു. 

ബാബാ രാംദേവിന്‍റെ നേട്ടങ്ങളെകുറിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ വരെ റിപ്പോർട്ടുകൾ പ്രസിദ്ധീകരിച്ചിട്ടുണ്ടെങ്കിലും ആദ്യമായാണ് ട്രംപുമായി താരതമ്യപ്പെടുത്തി ഒരു ലേഖനം വരുന്നത്. ഇരുവരും തമ്മിലുള്ള നിരവധി സാദൃശങ്ങളാണ് ലേഖനം ചർച്ച ചെയ്യുന്നത്. ഡൊണാള്‍ഡ് ട്രംപിനുള്ള ഇന്ത്യയുടെ മറുപടിയാണ് രാംദേവെന്നും, രാംദേവ് ഇന്ത്യൻ പ്രധാനമന്ത്രി ആയേക്കുമെന്ന അനുമാനങ്ങളുമുണ്ടെന്നും ലേഖനത്തിൽ പറയുന്നു. 

ട്രംപിനെപ്പോലെ ബാബാ രാംദേവും വലിയൊരു കച്ചവട സാമ്രാജ്യ മേധാവിയാണ്. ട്രംപിനെപ്പോലെ ടിവി പരിപാടികളിൽ പൊങ്ങച്ചം പറയുന്നയാളാണ് രാംദേവെന്നും ഇരുവർക്കും സത്യവുമായുള്ള ബന്ധം ഇലാസ്റ്റിക് പോലെയാണെന്നും ലേഖനത്തിൽ പറയുന്നു.  ട്രംപ് ഒരുപാട് എതിർപ്പുകൾ കടന്നാണ് യുഎസ് പ്രസിഡന്റായത്. രാംദേവ് ഒരു രാഷ്ട്രീയ പാര്‍ട്ടിയിലെയും അംഗമല്ല. എങ്കിലും നിരവധി ബി ജെ പി നേതാക്കന്‍മാരുമായി അടുത്ത ബന്ധമുണ്ട്. 

രാംദേവ് ഇന്ത്യയിൽ ഇപ്പോൾ പ്രധാനമന്ത്രിയേക്കാൾ സ്വാധീനമുള്ളയാളാണെന്നും അദേഹത്തിന്‍റെ പെരുമാറ്റം ട്രംപിന്റെ പിറുപിറുക്കലിനും പരിഹസതിതിനും മുകളിലാണെന്നും ലേഖനത്തിൽ പറയുന്നു. ലോകത്തിലെ മറ്റേത് പ്രധാനമന്ത്രിയേക്കാളും പ്രബലനായ വ്യക്തിയാണ്, മുഴുവനായും പുതിയ ഗണത്തിൽപ്പെട്ട ആളാണെന്നും , ജനപ്രീതിയുള്ള വ്യവസായിയാണെന്നും ലേഖനത്തിൽ കൂട്ടിച്ചേർക്കുന്നുണ്ട്. വിമര്‍ശകര്‍ക്കും നിയമത്തിനും അതീതമായി അദ്ദേഹം വളരുമെന്നും ലേഖനത്തില്‍ പറയുന്നു

click me!