അമേരിക്കൻ പ്രസിഡന്‍റ് ബരാക് ഒബാമ ഹിരോഷിമ സന്ദർശിച്ചു

By Web DeskFirst Published May 27, 2016, 2:07 PM IST
Highlights

ഏഴ് പതിറ്റാണ്ടിന് ശേഷം അണുവായുധ രഹിതമായ ലോകം വേണമെന്ന് ആഹ്വാനം ചെയ്ത് ഒരു അമേരിക്കൻ പ്രസിഡന്‍റ് ഹിരോഷിമയിലെത്തി.  ജപ്പാൻ പ്രധാനമന്ത്രി ഷിങ്സോ അബേയ്ക്കൊപ്പമാണ് ബരാക് ഒബാമ ഹിരോഷിമയിലെ സമാധാന സ്മാരകത്തിലെത്തിയത്. സ്മാരകത്തിൽ പൂക്കളർപ്പിച്ച ഒബാമ യുദ്ധത്തിന്‍റെ ദുരിതം പേറി ജീവിക്കുന്ന ചിലരുമായി സംസാരിച്ചു. 

മുന്‍പ് ശത്രക്കളായിരുന്നെങ്കിലും ഇപ്പോൾ ജപ്പാനുമായി ദൃഢ ബന്ധമാണുള്ളതെന്ന് അമേരിക്കൻ പ്രസിഡന്‍റ് വ്യക്തമാക്കി
1945 ആഗസ്റ്റ് 6 നാണ്  മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച് കൊണ്ട് ലിറ്റിൽ ബോയ് എന്ന്  പേരിട്ട അമേരിക്കയുടെ അണുബോംബ് ഹിരോഷിമയിലും രണ്ട് ദിവസത്തിന് ശേഷം ഫാറ്റ് ബോയ് നാഗസാക്കിയിലും  പതിച്ചത്.  

അതുവരെ ലോകം കാണാത്ത ദുരന്തമാണ് പിന്നീട് സംഭവിട്ടില്ല. രണ്ട് ലക്ഷത്തിലധികം പേർ ദുരന്തത്തിൽ മരിച്ചു ,അതിലും കൂടുതൽ പേർക്ക് ഗുരുതര പരിക്കേറ്റു.  എന്നാൽ അണുബോംബ് വർഷത്തിന് മാപ്പ് പറയാൻ ഒബാമ തയ്യാറായില്ല. ജപ്പാനിൽ നടക്കുന്ന ജി ഏഴ് രാജ്യങ്ങളുടെ ഉച്ചകോടിയിൽ പങ്കെടുത്ത അമേരിക്കൻ പ്രസിഡന്‍റ് ലോകസമാധാനത്തിനായുള്ള ശ്രമങ്ങൾ ശക്തിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടു.


 

click me!