ക്ഷണക്കത്തില്‍ പേരിന്‍റെ കൂടെ 'സിംഹ്' ചേര്‍ത്തു; ഒബിസി യുവാവിനെക്കൊണ്ട് മീശ വടിപ്പിച്ചു

WEB DESK |  
Published : May 31, 2018, 02:15 PM ISTUpdated : Jun 29, 2018, 04:18 PM IST
ക്ഷണക്കത്തില്‍ പേരിന്‍റെ കൂടെ 'സിംഹ്' ചേര്‍ത്തു; ഒബിസി യുവാവിനെക്കൊണ്ട് മീശ വടിപ്പിച്ചു

Synopsis

കുടുംബത്തിലെ ഒരു ചടങ്ങിനായുള്ള ക്ഷണക്കത്തിലാണ് യുവാവ് പേരിന്‍റെ കൂടെ സിംഹ് എന്ന് കൂടി ചേര്‍ത്തത്

അഹമ്മദാബാദ്: പേരിന്‍റെ കൂടെ 'സിംഹ്' ചേര്‍ത്തതിന് ഗുജറാത്തില്‍ ഒബിസി യുവാവിനെക്കൊണ്ട് മീശ വടിപ്പിച്ചു. മേയ് 27 ന് വൈകിട്ട് രജപുത് വിഭാഗത്തില്‍പ്പെട്ട ചിലര്‍ തട്ടിക്കൊണ്ടുപോകുകയും തുടര്‍ന്ന് നിര്‍ബന്ധിച്ച് മീശവടിപ്പിക്കുകയുമായിരുന്നന്ന് രഞ്ജിത്ത് താക്കൂര്‍ (23) പറഞ്ഞു. കുടുംബത്തിലെ ഒരു ചടങ്ങിനായുള്ള ക്ഷണക്കത്തിലാണ് യുവാവ് പേരിന്‍റെ കൂടെ സിംഹ് എന്ന് കൂടി ചേര്‍ത്തത്.

ആളൊഴിഞ്ഞ സ്ഥലത്ത് യുവാവ് ഒരു കൂട്ടം ആള്‍ക്കാരോട് ക്ഷമചോദിക്കുന്നതായും പിന്നീട് മീശ വടിക്കുന്നതായും വീഡിയോയിലുണ്ട്. ക്ഷണക്കത്തുകളൊക്കെ പിന്‍വലിക്കാന്‍ ആള്‍ക്കൂട്ടത്തില്‍ ചിലര്‍ ആവശ്യപ്പെടുന്നുമുണ്ട്.ജൂണ്‍ മൂന്നിന്  നടക്കുന്ന പരിപാടിക്കുള്ള ക്ഷണക്കത്തില്‍ രഞ്ജിത്ത് സിംഹ് എന്നെഴുതിയതിന് രജപുത്ത് വിഭാഗത്തിലെ ചിലര്‍ അതൃപ്തി പ്രകടിപ്പിച്ചിരുന്നതായി രഞ്ജിത്ത് താക്കൂറിന്‍റെ സഹോദരന്‍ പറഞ്ഞു.

യുവാവിനെക്കൊണ്ട്  മീശ വടിപ്പിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ ഷെയര്‍ ചെയ്യപ്പെട്ടതോടെ ഗോധാ ഗ്രാമത്തില്‍ നിന്നും പൊലീസ് നാലുപേരെ കസ്റ്റഡിയിലെടുത്തു. തിരിച്ചറിയാനാകാത്ത പ്രതികള്‍ക്കുമേല്‍ പൊലീസ് എഫ്ഐആര്‍ ചുമത്തി.

 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കൊടുംവരൾച്ച തിരുവനന്തപുരം നഗരത്തിന്‍റെ കുടിവെളളം മുട്ടിക്കുമോ? നഗരത്തിലേക്ക് വെള്ളമെത്തുന്ന പേപ്പാറ അണക്കെട്ടിലെ ജലനിരപ്പ് താഴ്ന്നു
കേരളത്തിന്‍റെ ജനമനസറിയാൻ ഇനി നാല് നാള്‍ മാത്രം; ആകാംക്ഷയിൽ മുന്നണികള്‍, തിങ്കളാഴ്ച വോട്ടെണ്ണാനിരിക്കെ എക്സിറ്റ് പോള്‍ ഫലങ്ങള്‍ ഇന്ന് പുറത്തുവിടും