കന്നുകാലി സംരക്ഷണത്തിന് ജീവനക്കാരുടെ ഒരു ദിവസത്തെ ശമ്പളം നല്‍കാന്‍ അധികൃതര്‍

Published : Feb 01, 2019, 10:28 AM ISTUpdated : Feb 01, 2019, 10:30 AM IST
കന്നുകാലി സംരക്ഷണത്തിന് ജീവനക്കാരുടെ ഒരു ദിവസത്തെ ശമ്പളം നല്‍കാന്‍ അധികൃതര്‍

Synopsis

ഉത്തര്‍പ്രദേശില്‍ കന്നുകാലികളുടെ സംരക്ഷണത്തിനായി  ഒരു ദിവസത്തെ ശമ്പളം  നല്‍കാന്‍ ജീവനക്കാരോട്  അലിഗര്‍ ജില്ലാ ഭരണകൂടം. മൃഗക്ഷേമത്തിനായുള്ള സൊസൈറ്റിയുടെ ബാങ്ക് അക്കൗണ്ടില്‍ ഇതിനായി പണം നിക്ഷേപിക്കാമെന്നും ജില്ലാ മജിസ്ട്രേറ്റ് സി ബി സിംഗ് പറഞ്ഞു. 

ആഗ്ര: ഉത്തര്‍പ്രദേശില്‍ കന്നുകാലികളുടെ സംരക്ഷണത്തിനായി  ഒരു ദിവസത്തെ ശമ്പളം നല്‍കാന്‍ ജീവനക്കാരോട്  അലിഗര്‍ ജില്ലാ ഭരണകൂടം. മൃഗക്ഷേമത്തിനായുള്ള സൊസൈറ്റിയുടെ ബാങ്ക് അക്കൗണ്ടില്‍ ഇതിനായി പണം നിക്ഷേപിക്കാമെന്നും ജില്ലാ മജിസ്ട്രേറ്റ് സി ബി സിംഗ് പറഞ്ഞു. മൃഗസംരക്ഷണത്തിനായി സംസ്ഥാന സര്‍ക്കാര്‍ 2.1 കോടി രൂപ പാസാക്കിയിട്ടുണ്ട്. എന്നാല്‍ ഗവണ്‍മെന്‍റ്  ഫണ്ട് കൊണ്ട് 30,000 കന്നുകാലികളുടെ സംരക്ഷണം ബുദ്ധിമുട്ടാണ്.

10,000 പശുക്കളെ സര്‍ക്കാരിന്‍റെ ഷെല്‍ട്ടര്‍ ഹോമുകളിലേക്ക് മാറ്റിയതായും 40,000 ത്തോളം പശുക്കളെ ഉള്‍ക്കൊള്ളുന്ന നാല്‍പ്പതിലധികം ഷെല്‍ട്ടര്‍ ഹോമുകളുടെ നിര്‍മ്മാണം നടക്കുകയാണെന്നും മജിസ്ട്രേറ്റ് പറഞ്ഞു. കന്നുകാലി സംരക്ഷണത്തിന് ജനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി ഓരോ കന്നുകാലികളെ വീതം ജില്ലാ പൊലീസ് ഉദ്യോഗസ്ഥര്‍ ദത്തെടുക്കാന്‍ നേരത്തേ തീരുമാനിച്ചിരുന്നു.


 

PREV
click me!

Recommended Stories

കുഞ്ഞിന് കാണിക്കാൻ ക്ലിനിക്കിൽ എത്തിയ യുവതിയെ ബലാത്സംഗം ചെയ്തു: വ്യാജ ഡോക്ടർ പിടിയിൽ
'500 കോടി സ്യൂട്ട് കേസ്' പരാമർശം: നവ്ജോത് കൗർ സിദ്ധുവിനെ സസ്പെൻഡ് ചെയ്ത് കോണ്‍ഗ്രസ്