
പാലക്കാട്: പാലക്കാട് നഗരമധ്യത്തില്‍ രണ്ട് നില കെട്ടിട്ടം തകര്‍ന്നു വീണു. നാല് പേരെ രക്ഷപ്പെടുത്തി. കൂടുതല്‍ പേര്‍ കുടുങ്ങി കിടക്കുന്നതായുള്ള സംശയത്തെതുടര്‍ന്ന് അവശിഷ്ടങ്ങള്‍ക്കിടയില്‍ പരിശോധന തുടരുകയാണ്. ഏറെ കാലപഴക്കമുള്ള കെട്ടിട്ടമാണ് തകര്‍ന്നു വീണത്.
സ്ഥലത്ത് ഫയര്‍ഫോഴ്സും പൊലീസും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. കെട്ടിട്ടത്തില്‍ ഒരു ഹോട്ടല്‍ പ്രവര്‍ത്തിച്ചിരുന്നതായാണ് വിവരം. കെട്ടിട്ടത്തിന്‍റെ ഒരുവശത്ത് അറ്റകുറ്റപ്പണികള്‍ പുരോഗമിക്കുന്നതിനിടെയാണ് പഴയ ഭാഗം പൊളിഞ്ഞു വീണത്. അവശിഷ്ടങ്ങള്‍ക്ക് മുകളിലുള്ള കൂറ്റന്‍ കോണ്‍ക്രീറ്റന്‍ ക്ഷണങ്ങള്‍ മാറ്റിയാല്‍ മാത്രമേ അടിയില്‍ ആരെങ്കിലും കുടുങ്ങിയിട്ടുണ്ടോ എന്ന് വ്യക്തമാവൂ.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam