
കൊല്ലം: പ്രായപൂർത്തിയാകാത്ത ആദിവാസി പെൺകുട്ടിയെ ബലാത്സംഗം ചെയ്തെന്ന ആരോപണം നേരിടുന്ന കോൺഗ്രസ് നേതാവ് ഒ എം ജോർജിനെതിരെ പാർട്ടി നടപടി ഉണ്ടാകുമെന്ന് മഹിളാ കോൺഗ്രസ് നേതാവും കൊല്ലം ഡിസിസി അധ്യക്ഷയുമായ ബിന്ദു കൃഷ്ണ. ഒ എം ജോർജ് കോൺഗ്രസുകാരൻ ആയതുകൊണ്ട് നിലപാടിൽ മാറ്റമില്ലെന്നും ബിന്ദു കൃഷ്ണ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
സ്ത്രീകളോടുള്ള അതിക്രമം അനുവദിക്കാനാകില്ല. കുറ്റക്കാരൻ ആരെന്ന് നോക്കിയല്ല ഇത്തരം കേസുകളിൽ നിലപാട് എടുക്കുക. അങ്ങേയറ്റം വേദനയോടെ മാത്രമേ സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളെക്കുറിച്ച് കേൾക്കാനാകൂ. ഒ എം ജോർജ് ചെയ്തത് മാപ്പർഹിക്കാത്ത കുറ്റമാണെന്നും ബിന്ദു കൃഷ്ണ പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam