ഒമാന്‍ പരിസ്ഥിതി മന്ത്രാലയ സേവനങ്ങള്‍ ഇലക്ട്രോണിക് സംവിധാനത്തിലേക്ക് മാറുന്നു

By Web DeskFirst Published Jan 4, 2018, 1:05 AM IST
Highlights

ഒമാന്‍ പരിസ്ഥിതി-കാലാവസ്ഥ മന്ത്രാലയ സേവനങ്ങള്‍ സമ്പൂര്‍ണമായും ഇലക്ട്രോണിക് സംവിധാനത്തിലേക്ക് മാറുന്നു. അനുമതിപത്രങ്ങള്‍ പരമാവധി മുപ്പത് ദിവസത്തിനകം നൽകം.  പൊതുമേഖല സ്ഥാപനങ്ങള്‍, ഇ-ഗവര്‍ണ സേവനത്തിലേക്കു മാറ്റുകയെന്ന ദേശിയ പദ്ധതിയുടെ ഭാഗമായാണ് നടപടി.

കസ്റ്റംസ് ക്ലിയറന്‍സ്, റേഡിയോ ആക്റ്റീവ് വസ്‍തുക്കളുടെ ഇറക്കുമതിയില്‍ തീരുമാനമെടുക്കല്‍,  തുടങ്ങി 46  സേവനങ്ങൾ ഇതില്‍ ഉള്‍പ്പെടുന്നു. പുതിയ മാറ്റത്തിലൂടെ മന്ത്രാലയത്തിന് കീഴിലുള്ള സേവനങ്ങള്‍ക്ക് 30 മിനിട്ടു മുതല്‍ 30 പ്രവര്‍ത്തി ദിനങ്ങള്‍ക്കുള്ളില്‍ അനുമതി പത്രം നല്‍കുവാന്‍ കഴിയുമെന്ന് ഒമാന്‍ പരിസ്ഥിതി- കാലാവസ്ഥ മന്ത്രി മൊഹമ്മദ് സലിം വ്യക്തമാക്കി.

ഇലക്ട്രോണിക് സേവനത്തിലേക്കുള്ള മാറ്റം മൂലം 2016ല്‍ പരിസ്ഥിതി കാലാവസ്ഥ മന്ത്രാലയത്തിന് 4.8 കോടി ഒമാനി റിയല്‍ ലഭിക്കുവാന്‍ സാധിച്ചു. ഉപഭോക്താക്കള്‍ക്കും പ്രവര്‍ത്തന പങ്കാളികള്‍ക്കും പ്രയോജനപെടുന്ന സ്‍മാര്‍ട്ട് ആപ്ലിക്കേഷൻ  വിപുലപെടുത്തുവാൻ നടപടികൾ ആരംഭിച്ചു കഴിഞ്ഞു.

ശാസ്‍ത്ര- സാങ്കേതിക രംഗത്തെ മാറ്റങ്ങള്‍ അനുസരിച്ചു ഏറ്റവും നൂതനമായ പദ്ധതികളാണ് പരിസ്ഥിതി കാലാവസ്ഥ മന്ത്രാലയം നടപ്പിലാക്കിയിരിക്കുന്നതെന്നും മന്ത്രി അറിയിച്ചു.

 

click me!