
ഒമാനിൽ സ്വകാര്യ മേഖലയിൽ തൊഴിലാളികൾക്ക് ആരോഗ്യ ഇൻഷുറൻസ് 2018 മുതൽ ഏർപ്പെടുത്തുമെന്നു ഒമാൻ ചേംബർ ഓഫ് കൊമേഴ്സ്. നൂറിൽ അധികം തൊഴിലാളികൾ ഉള്ള സ്ഥാപനങ്ങൾക്കായിരിക്കും ആദ്യ ഘട്ടത്തിൽ മെഡിക്കൽ ഇൻഷുറൻസ് പ്രാബല്യത്തിൽ വരിക. ഈ നടപടി പ്രവാസികൾക്ക് ഏറെ ആശ്വാസം നൽകുന്നതായിരിക്കും.
ഒമാനിൽ സ്വാകര്യ മേഖലയില്തൊഴിലാളികള്‍ക്ക് ആരോഗ്യ ഇന്‍ഷ്വറന്സ് നടപ്പാക്കുന്നത് സംബന്ധിച്ച പഠനം പുരോഗമിച്ചു വരികയാണ്. 2018ഓടെ ഇത് പ്രാലബ്യത്തില്വരുമെന്ന് ചേംബര്ഓഫ് കൊമേഴ്സ് അധികൃതർ വ്യക്തമാക്കി. വിവിധ ഘട്ടങ്ങളിലായാണ് മെഡിക്കല്ഇന്ഷ്വറന്സ് പ്രാബല്യത്തില്വരുത്തുക. 2018 ഓടെ പദ്ധതി നടപ്പിലാക്കാന്തയാറെടുക്കണമെന്ന് ചേംബര്ഓഫ് കൊമേഴ്സ് സ്വകാര്യ സ്ഥാപനങ്ങള്ക്ക് നേരത്തെ സൂചന നല്‍കിയിരുന്നു.
100ല്പരം തൊഴിലാളികള്ഉള്ള സ്ഥാപനങ്ങളാണ് ആദ്യ ഘട്ടത്തില്മെഡിക്കല്ഇന്ഷ്വറന്സ് പ്രാബല്യത്തില്വരുത്തേണ്ടിവരിക.രണ്ടാം ഘട്ടത്തിൽ 50 മുതല്100 വരെ തൊഴിലാളികളുള്ള സ്ഥാപനങ്ങള് മെഡിക്കല്ഇന്ഷ്വറന്സ് അനുവദിക്കണം.
ഇതര ജി സി സി രാജ്യങ്ങളില്സ്വകാര്യ മേഖലയില്ആരോഗ്യ ഇന്ഷ്വറന്സ് നിര്ബന്ധമാണെങ്കിലും ഒമാനില്ഇതു ഇപ്പോൾ കര്ശനമല്ല.
ഇതു മൂലം തൊഴിലാളികള്ക്ക് അപകടങ്ങള്സംഭവിക്കുമ്പോഴും രോഗം പിടിപെടുമ്പോഴും പ്രയാസം സൃഷ്ടിക്കാറുണ്ട്.ശമ്പളത്തില്നിന്ന് തന്നെ ചികിത്സക്കും പണം ചെലവഴിക്കേണ്ടി വരുന്നത് കുറഞ്ഞ ശമ്പളത്തിന് തൊഴിലെടുക്കുന്ന ജോലിക്കാര്ക്ക് സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കുന്നു.
എന്നാല്, ഒമാനിൽ നിരവധി സ്വകാര്യ സ്ഥാപനങ്ങള്ആരോഗ്യ ഇന്ഷ്വറന്സ് തൊഴിലാളികള്ക്ക് അനുവദിക്കുന്നുമുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam