
മസ്കറ്റ്: 23ാമത് മസ്‌കറ്റ് അന്താരാഷ്ട്ര പുസ്തകമേള ഒമാൻ കൺവൻഷൻ സെന്ററിൽ തുടങ്ങി. 1200 പവലിയനുകളിലായി 5 ലക്ഷം പുസ്കങ്ങളാണ് വായനക്കാരെ കാത്തിരിക്കുന്നത്. മസ്‌കറ്റിലെ ഒമാന്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ ആരംഭിച്ച അന്താരാഷ്ട്ര പുസ്തകമേളയില്‍ 28 രാജ്യങ്ങളിൽ നിന്നും 783 പ്രസാധകര്‍ പങ്കെടുക്കുന്നുണ്ട്.
590 പ്രസാധകര്‍ നേരിട്ടും 193 പ്രസാധകര്‍ ഏജൻസി മുഖെനയുമാണ് ഈ മേളയിൽ എത്തിയിരിക്കുന്നത്. ഈതവണ മേളയിൽ എത്തിയിരിക്കുന്ന പുസ്തകങ്ങളിൽ 35 ശതമാനവും പുതിയ പ്രസിദ്ധീകരണങ്ങൾ ആണ്. പ്രദർശനത്തിന്റെ ഭാഗമായി സാംസ്കാരിക സംമ്മേളനങ്ങളും കുട്ടികൾക്കായുള്ള പ്രത്യേക പരിപാടികളും ഉൾപ്പടെ 70 ഓളം വ്യത്യസ്ത പരിപാടികൾ ആണ് ഒരുക്കിയിരിക്കുന്നത്.
ഒമാൻ സ്വദേശി എഴുത്തുകാരും വിദേശ എഴുത്തുകാരും ഒരുമിച്ചു ചേർന്നുള്ള സംവാദങ്ങളും മേളയിൽ അരങ്ങേറും. മലയാള പുസ്തകങ്ങൾക്കായി മേളയിൽ പ്രത്യേക പവലിയനും ഒരുക്കിയിട്ടുണ്ട്. ഒമാനില്‍നിന്നും വിദേശ രാജ്യങ്ങളില്‍നിന്നുമായി 37 ഔദ്യോഗിക ഏജന്‍സികള്‍ ഈ വര്‍ഷം പുസ്തക മേളയില്‍ പങ്കെടുക്കുന്നുണ്ട്.
അഞ്ചു ലക്ഷം പുസ്തകങ്ങളാണ് മേളക്കായി എത്തിയിരിക്കുന്നത്. രാവിലെ പത്തു മുതൽ വൈകിട്ട് പത്തു വരെയാണ് സന്ദർശന സമയം. മേളയിലേക്കെത്തുന്ന സന്ദശകർക്കു യാത്രാ സൗകര്യം ഒരുക്കികൊണ്ടു മുവാസലാത് പ്രത്യേക ബാസ് സർവീസുകളും ആരംഭിച്ചിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam