
ഷാര്‍ജ എക്സ്പോ സെന്‍ററില്‍ നവംബര്‍ രണ്ട് മുതല്‍ 12 വരെയാണ് അന്താരാഷ്ട്ര പുസ്തകോത്സവം. മുപ്പത്തിഅഞ്ചാം പതിപ്പാണ് ഈ വര്‍ഷത്തേത്. യു.എ.ഇ വായനാ വര്‍ഷമായി കൊണ്ടാടുന്നതിനാല്‍ പുസ്തകോത്സവം പതിവിലും ഗംഭീരമായി സംഘടിപ്പിക്കാനുള്ള ശ്രമത്തിലാണ് അധികൃതര്‍.
മലയാളം അടക്കമുള്ള വിവിധ ലോക ഭാഷകളില്‍ പ്രസാധകരും എഴുത്തുകാരും ഈ മേളയ്ക്ക് എത്തും. അറബ് ലോകത്ത് നിന്നും ഇന്ത്യയില്‍ നിന്നുമാണ് ഏറ്റവുമധികം പ്രസാധകര്‍ എത്തുന്നത്. വിവിധ ചര്‍ച്ചകളും പ്രഭാഷണങ്ങളും ശില്പശാലകളും സംവാദങ്ങളും പുസ്തക പ്രകാശനങ്ങളും സംഘടിപ്പിക്കുന്നുണ്ട്.
എം.ടി വാസുദേവന്‍ നായര്‍, സുഭാഷ് ചന്ദ്രന്‍, മധുസൂദനന്‍ നായര്‍, സംവിധായകന്‍ കമല്‍ ഉള്‍പ്പടെയുള്ളവര്‍ മലയാളത്തില്‍ നിന്ന് പുസ്തകോത്സവത്തില്‍ സാനിധ്യമാകും. മലയാളത്തിലുള്ള കാവ്യസന്ധ്യയും തിരക്കഥാ ക്യാമ്പും ഉണ്ടാകും.
കഴിഞ്ഞ വര്‍ഷം 12 ലക്ഷത്തോളം പേര്‍ ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തിന് എത്തിയെന്നാണ് കണക്ക്. ഇത്തവണ സന്ദര്‍ശകരുടെ എണ്ണം വര്‍ധിക്കുമെന്നാണ് പ്രതീക്ഷ.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam