വൻ കുഴൽപ്പണ വേട്ട; ഒരു കോടി രൂപയും ഒന്നര കിലോ സ്വര്‍ണവും പിടിച്ചെടുത്തു

Published : Sep 30, 2018, 06:59 PM ISTUpdated : Sep 30, 2018, 07:05 PM IST
വൻ കുഴൽപ്പണ വേട്ട; ഒരു കോടി രൂപയും ഒന്നര കിലോ സ്വര്‍ണവും പിടിച്ചെടുത്തു

Synopsis

രഹസ്യ വിവരത്തെ തുടർന്ന് ദേശീയപാതയിൽ കസ്റ്റംസ് സംഘം പരിശോധന ശക്തമാക്കിയിരുന്നു. ഇതിനിടയിൽ മഞ്ചേശ്വരത്ത് നിന്നാണ് ബഷീ‌ർ കുന്നിലിന്റെ വാഹനം പിടികൂടയത്. 

കാസർഗോഡ്: ഒരു കോടി ഇരുപത് ലക്ഷം രൂപയും ഒന്നരക്കിലോ സ്വർണവും കസ്റ്റംസ് ഉദ്യഗസ്ഥർ പിടികൂടി. മഹാരാഷ്ട്ര സ്വദേശി അടക്കം രണ്ടുപേരെ അറസ്റ്റ് ചെയ്തു. കാസർഗോഡ് തളങ്കര സ്വദേശി ബഷീർ കുന്നിൽ മഹാരാഷ്ട്ര സാംഗ്ലി സ്വദേശിയും കാസർഗോഡ് സ്ഥിര താമസക്കാരനുമായ രാമചന്ദ്ര പാട്ടീൽ എന്നിവരാണ് കസ്റ്റംസിന്റെ പിടിയിലായത്. 

രഹസ്യ വിവരത്തെ തുടർന്ന് ദേശീയപാതയിൽ കസ്റ്റംസ് സംഘം പരിശോധന ശക്തമാക്കിയിരുന്നു. ഇതിനിടയിൽ മഞ്ചേശ്വരത്ത് നിന്നാണ് ബഷീ‌ർ കുന്നിലിന്റെ വാഹനം പിടികൂടയത്. പിറക് വശത്തെ സീറ്റിനടിയിൽ പ്രത്യേകം തയ്യാറാക്കിയ രഹസ്യ അറയിൽ ഒളിപ്പിച്ചാണ് പണം കടത്തിയത്. ഇയാളിൽ നിന്ന് കിട്ടിയ വിവരത്തിൽ നിന്നാണ് രാമചന്ദ്ര പാട്ടീലിനെ പിടികൂടുന്നത്. 

രാസ വസ്ഥുക്കൾ ചേർത്ത് കൊണ്ട് വരുന്ന സ്വർണം വേർതിരിച്ചെടുക്കലാണ് ഇയാളുടെ ജോലി. ഒന്നര കിലോ സ്വർണക്കട്ടിയാണ് ഇയാളിൽ നിന്ന് കണ്ടെടുത്തത്. കഴിഞ്ഞ മാസം ഉപ്പളയിൽ കുഴൽ പണം കടത്തുന്നവരെ അക്രമിച്ച് പണം തട്ടിയെടുക്കാൻ ശ്രമം നടന്നിരുന്നു. അന്വേഷണം ശക്തമാക്കാനാണ് കസ്റ്റംസിന്റെ നീക്കം.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കോൺഗ്രസിന് വഴങ്ങില്ല, ഗുരുവായൂർ സീറ്റ് വിട്ടുനൽകില്ലെന്ന് മുസ്ലിം ലീഗ്, 'ചർച്ചകൾ നടന്നിട്ടില്ല'
'ഗവർണറുമായി ഏറ്റുമുട്ടാനില്ല', നയം മാറ്റം സമ്മതിച്ച് ഉന്നതവിദ്യാഭ്യാസ മന്ത്രി; വിസി നിയമനത്തിലെ സമവായത്തിന് പിന്നാലെ വിശദീകരണം