
ദില്ലി: അതിർത്തി കടന്ന് പാക്ക് സൈന്യത്തിനും ഭീകരർക്കുമെതിരെ ഇന്ത്യൻ സേന ശക്തമായ തിരിച്ചടി നല്‍കിയെന്ന് സൂചിപ്പിച്ച് ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ്. ബി എസ് എഫ് ജവാനെ പാക് സേന വധിച്ചതിനെതിരെ പ്രതികാരമായി വൻ തിരിച്ചടി നൽകിയെന്നാണ് മന്ത്രി സൂചിപ്പിക്കുന്നത്. സർജിക്കൽ സ്ട്രൈക്കിന്റെ രണ്ടാം വാർഷികം ആഘോഷിക്കുന്നതിനിടെയാണ് ആദ്യന്തര മന്ത്രിയുടെ വെളിപ്പെടുത്തൽ.
'എന്താണെന്ന് ഇപ്പോൾ വെളിപ്പെടുത്താനാകില്ല. ചില വലിയ കാര്യങ്ങളാണ് നടന്നത് എന്നു മാത്രം പറയാം. എന്നെ വിശ്വസിക്കൂ. രണ്ടു മൂന്നു ദിവസങ്ങൾക്ക് മുമ്പ് വളരെ വലിയ കാര്യം നടന്നിട്ടുണ്ട്. എന്താണ് നടന്നതെന്ന് നിങ്ങൾ അടുത്തുതന്നെ അറിയും'- രാജ്നാഥ് സിംഗ് പറഞ്ഞു.
കശ്മീരിൽ രാജ്യാന്തര അതിർത്തിയിൽ ബി എസ് എഫ് ജവാൻ നരേന്ദ്ര സിംഗിനെയാണ് പാക് സേന കൊല്ലപ്പെടുത്തിയത്. ഇതിന് പാക്ക് സേനയ്ക്കു രണ്ടു ദിവസങ്ങള്‍ക്ക് മുമ്പ് തിരിച്ചടി നൽകിയെന്നാണ് ആഭ്യന്തരമന്ത്രിയുടെ വെളിപ്പെടുത്തൽ . ഇതിന്റെ വിശദാംഗങ്ങൾ ഇപ്പോൾ വെളിപ്പെടുത്താനാകില്ല . എല്ലാ വിവരങ്ങളും ഭാവിയിൽ പുറത്തുവിടും . ആദ്യം വെടി വെയ്ക്കരുതെന്ന് സി എസ് എഫിനോട് നിർദ്ദേശിച്ചു. എന്നാൽ പാക്കിസ്ഥാന്റെ ഭാഗത്തു നിന്നും അക്രമം ഉണ്ടാക്കാൽ ശക്തമായ തിരിച്ചടി നൽകണമെന്നും, ഇതിന് വെടിയുണ്ടകളുടെ എണ്ണം നോക്കരുതെന്നും പറഞ്ഞു .
പരാക്രം വർവ്വ് എന്ന പേരിലാണ് മിന്നലാക്രമണത്തിന്റെ രണ്ടാം വാർഷികം കേന്ദ്ര സർക്കാര്‍ ആഘോഷിക്കുന്നത്. 2016 സ്റ്റെപ്തംബര്‍ 29ന് പാക് അധീന കശ്മീരിൽ ഇന്ത്യൻ സേന നടത്തിയ മിന്നലാക്രമണത്തിന്റെ ദൃശ്യങ്ങൾ അടുത്തിടെ കേന്ദ്ര സർക്കാർ പുറത്തുവിട്ടു. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ മിന്നലാക്രമണ വാർഷികം കേന്ദ്ര സർക്കാർ ആഘോഷിക്കുമ്പോൾ ഇന്ത്യ നടത്തിയ ആദ്യ മിന്നാക്രമണം അല്ല 2016 ല്‍ നടന്നതെന്നാണ് കോണ്‍ഗ്രസ് പ്രതികരണം .
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam