ഓണം ബംപര്‍ 10 കോടി തൃശ്ശൂരിലെ വീട്ടമ്മയ്ക്ക്

By Web TeamFirst Published Sep 20, 2018, 12:54 PM IST
Highlights

തൃശൂര്‍ പടിഞ്ഞാറേക്കോട്ടയിലെ എസ്.എസ്. മണിയൻ ഏജൻസി വിറ്റ ടിബി 128092 ടിക്കറ്റിനാണ് ഇവര്‍ക്ക് സമ്മാനം ലഭിച്ചത്. വൽസലയ്ക്ക് ഏജൻസി കമ്മിഷനും നികുതിയും കിഴിച്ച് 6.34 കോടി രൂപ ലഭിക്കും. ടിക്കറ്റ് വിറ്റ ഏജന്റിന് ഒരു കോടി രൂപയും കിട്ടും.

തൃശൂർ : കേരള സംസ്ഥാന ലോട്ടറിയുടെ ഓണം ബംപറിന്‍റെ ഒന്നാം സമ്മാനം 10 കോടി രൂപ അടാട്ട് വിളപ്പുംകാൽ സ്വദേശി പള്ളത്ത് വീട്ടിൽ വൽസലയ്ക്ക്. തൃശൂർ ചിറ്റിലപ്പള്ളി സ്വദേശിയായ ഇവർ ഇപ്പോൾ അടാട്ട് ഒരു വാടക വീട്ടിലാണ് ഇവര്‍ താമസിക്കുന്നത്. കാലപ്പഴക്കമൂലം വീട് തകർന്നതിനെ തുടർന്ന് പുതിയ വീട് വയ്ക്കുന്നതിനു വേണ്ടിയാണ് ഇവർ വാടക വീട്ടിലേക്കു മാറിയത്.

തൃശൂര്‍ പടിഞ്ഞാറേക്കോട്ടയിലെ എസ്.എസ്. മണിയൻ ഏജൻസി വിറ്റ ടിബി 128092 ടിക്കറ്റിനാണ് ഇവര്‍ക്ക് സമ്മാനം ലഭിച്ചത്. വൽസലയ്ക്ക് ഏജൻസി കമ്മിഷനും നികുതിയും കിഴിച്ച് 6.34 കോടി രൂപ ലഭിക്കും. ടിക്കറ്റ് വിറ്റ ഏജന്റിന് ഒരു കോടി രൂപയും കിട്ടും.

10 സീരിസുകളിലായി ആകെ 45 ലക്ഷം ഓണം ബംപർ ടിക്കറ്റുകളാണ് ഇത്തവണ ലോട്ടറി വകുപ്പ് അച്ചടിച്ചത്. ഇതിൽ 43.11 ലക്ഷം ടിക്കറ്റുകൾ വിറ്റു. ടിക്കറ്റ് വില 250 രൂപയായിരുന്നു. 

രണ്ടാം സമ്മാനമായ അരക്കോടി രൂപ 10 പേർക്കും മൂന്നാം സമ്മാനമായ 10 ലക്ഷം രൂപ 20 പേർക്കും ലഭിക്കും. സമാശ്വാസ സമ്മാനമായ അഞ്ചുലക്ഷം രൂപ ഒൻപതു പേർക്കു നൽകും. 20 പേർക്ക് ലഭിക്കുന്ന നാലാം സമ്മാനത്തുകയും അഞ്ചു ലക്ഷമാണ്. ഇന്നലെയായിരുന്നു നറുക്കെടുപ്പ്.

click me!