നോട്ട് നിരോധനം ഒരു മാസം: കേരളം പ്രതിസന്ധിയില്‍ തന്നെ

Published : Dec 08, 2016, 02:46 AM ISTUpdated : Oct 05, 2018, 12:51 AM IST
നോട്ട് നിരോധനം ഒരു മാസം: കേരളം പ്രതിസന്ധിയില്‍ തന്നെ

Synopsis

തിരുവനന്തപുരം: നോട്ട് നിരോധനം ഒരു മാസം പിന്നിടുമ്പോള്‍ കേരളത്തിലും  പ്രതിസന്ധി തുടരുകയാണ്. നികുതി വരുമാനം കുത്തനെ കുറഞ്ഞതോടെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിയിലേക്ക് നീങ്ങുകയാണ് സംസ്ഥാനം. പ്രശ്നത്തിൽ കേന്ദ്ര സർക്കാറിനെതിരെ സമരം തുടരുമെന്ന് സിപിഐഎം വ്യക്തമാക്കുമ്പോൾ  എം.എൽഎമാരെ അണിനിരത്തി ദില്ലിയിൽ സമരം നടത്താനാണ് കോൺഗ്രസ് തീരുമാനം.

നോട്ട് പിൻവലിക്കൽ വന്നതോടെ ബാങ്കുകൾക്ക് മുന്നിലായിരുന്ന ക്യു ഇപ്പോൾ  ട്രഷറികളിലേക്കും വ്യാപിച്ചു. ആളുകൾക്ക് എവിടെപോയാലും പണം കിട്ടാത്ത സ്ഥിതി തുടരുകയാണ്. സംസ്ഥാന സമ്പദ് വ്യവസ്ഥയെയും നോട്ട് പിൻവലിക്കൽ ഗുരുതരമായി ബാധിച്ചു. നികുതി വരുമാനം നാല് ശതമാനം കുറഞ്ഞു.  ഈ പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാറിനെതിരായ സമരം തുടരുമെന്നാണ് സിപിഐഎം വ്യക്തമാക്കുന്നത്.

യുഡിഎഫും സമരവുമായി മുന്നോട്ട് പോകും. കേരളത്തിൽ നിന്നുള്ള എം.എൽ.എമാരെ അണിനിരത്തി ദില്ലിയിൽ സമരം നടത്തുപമെന്ന് കോൺഗ്രസ് പ്രഖ്യാപിച്ചുകഴിഞ്ഞു.ഡിസംബ‍ർ മുപ്പതോടെ പ്രശനം തീരുമെന്ന് പ്രധാനമന്ത്രിയുടെ വാക്കുകളെ വിശ്വസിച്ച്  ആശ്വസിക്കുകയാണ് ബിജെപി. മാത്രമല്ല കറൻസി രഹിത സമൂഹത്തിനായി അവർ പ്രചാരണവും തുടങ്ങിയിട്ടുണ്ട്.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പാലക്കാട്‌ ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ രേഖകളില്ലാതെ കൊണ്ടുവന്ന 21 കുട്ടികളെ കണ്ടെത്തി; അന്വേഷണം തുടങ്ങി പൊലീസ്
പാലക്കാട്‌ ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ രേഖകളില്ലാതെ കൊണ്ടുവന്ന 21 കുട്ടികളെ കണ്ടെത്തി; അന്വേഷണം തുടങ്ങി പൊലീസ്