ബിഹാറിൽ നിന്നുള്ള 21 കുട്ടികളെയാണ് പൊലീസ് കണ്ടെത്തിയത്. ബിഹാർ കിഷൻഗഞ്ച് ജില്ലയിൽ നിന്നെത്തിയതാണ് കുട്ടികളെന്ന് പൊലീസ് പറയുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി 

പാലക്കാട്‌: പാലക്കാട്‌ ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ രേഖകളില്ലാതെ കൊണ്ടുവന്ന 21 കുട്ടികളെ കണ്ടെത്തി. ബിഹാറിൽ നിന്നുള്ള 21 കുട്ടികളെയാണ് പൊലീസ് കണ്ടെത്തിയത്. ബിഹാർ കിഷൻഗഞ്ച് ജില്ലയിൽ നിന്നെത്തിയതാണ് കുട്ടികളെന്ന് പൊലീസ് പറയുന്നു. കോഴിക്കോട്ടെ സ്ഥാപനത്തിലേക്ക് പഠിക്കാനാണ് കേരളത്തിൽ എത്തിയതെന്ന് കുട്ടികൾ പറയുന്നു. എന്നാൽ ഇക്കാര്യം സ്ഥിരീകരിക്കാനാവാത്തതോടെ കുട്ടികളെ ചൈൽഡ് വെൽഫയർ കമ്മിറ്റിക്ക് കൈമാറുകയായിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.

YouTube video player