09:37 AM (IST) Jan 12

Malayalam news liveടിപി വധക്കേസ് പ്രതിക്ക് വീണ്ടും പരോൾ; ഒന്നാം പ്രതി എം സി അനൂപിന് അനുവദിച്ചത് 20 ദിവസം; സ്വാഭാവികമെന്ന് ജയിൽ അധികൃതർ

20 ദിവസത്തേക്കാണ് പരോൾ നൽകിയിരിക്കുന്നത്. സ്വാഭാവിക പരോൾ എന്നാണ് ജയിൽ അധികൃതരുടെ വിശദീകരണം.

Read Full Story
09:04 AM (IST) Jan 12

Malayalam news liveഷേർളിയെ കൊന്ന ശേഷം ജോബ് ആത്മഹത്യ ചെയ്തു, ഇരുവരും അടുപ്പത്തിലായിരുന്നുവെന്ന് പൊലീസ്; കോട്ടയത്തെ മരണത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

ആറ് മാസം മുൻപാണ് ഇവർ കോട്ടയത്തെ കൂവപ്പള്ളിയിൽ താമസിക്കാനായി എത്തിയതെന്ന് പൊലീസ്. യുവാവ് ഇടയ്ക്ക് മാത്രമേ വീട്ടിലെത്തിയിരുന്നുള്ളൂവെന്നും മരിച്ച യുവാവും ഷേർളിയും തമ്മിൽ അടുപ്പത്തിലായിരുന്നുവെന്നും പൊലീസ് പറയുന്നു.

Read Full Story
08:53 AM (IST) Jan 12

Malayalam news liveരാഹുലിനെ എംഎൽഎ സ്ഥാനത്ത് നിന്ന് അയോ​ഗ്യനാക്കുന്നതിനുള്ള നടപടി സങ്കീർണം; നിയമോപദേശം നിർണായകം

നിയമസഭ സെക്രട്ടറിയേറ്റ് നടപടി തുടങ്ങിയാൽ തീരുമാനമെടുക്കുമെന്ന് കോൺ​ഗ്രസ് വ്യക്തമാക്കി. അതേ സമയം രാഹുലിന് പാർട്ടിയുമായി ബന്ധമില്ലെന്ന നിലപാടിലാണ് കോൺ​ഗ്രസ്.

Read Full Story
07:58 AM (IST) Jan 12

Malayalam news liveപാലക്കാട്‌ ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ രേഖകളില്ലാതെ കൊണ്ടുവന്ന 21 കുട്ടികളെ കണ്ടെത്തി; അന്വേഷണം തുടങ്ങി പൊലീസ്

ബിഹാറിൽ നിന്നുള്ള 21 കുട്ടികളെയാണ് പൊലീസ് കണ്ടെത്തിയത്. ബിഹാർ കിഷൻഗഞ്ച് ജില്ലയിൽ നിന്നെത്തിയതാണ് കുട്ടികളെന്ന് പൊലീസ് പറയുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി 

Read Full Story
07:46 AM (IST) Jan 12

Malayalam news liveഹോട്ടലിൽ തെളിവെടുപ്പ്, യുവതിയുടെ നഗ്ന ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ കണ്ടെത്തണം; രാഹുലിനെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ പൊലീസ് അപേക്ഷ നൽകും

ബലാത്സംഗ കേസിൽ അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ് സംഘം ഇന്ന് അപേക്ഷ നൽകും. തിരുവല്ല ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് അപേക്ഷ നൽകുന്നത്. രാഹുലിനെ ഏഴു ദിവസത്തെ കസ്റ്റഡിയിൽ വേണമെന്നാണ് എസ്ഐടിയുടെ ആവശ്യം. പരാതിക്കാരി ലൈംഗിക അതിക്രമം നേരിട്ട ഹോട്ടലിൽ പ്രതിയെ എത്തിച്ചു തെളിവെടുപ്പ് നടത്തണം, യുവതിയുടെ നഗ്ന ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ ഫോൺ കണ്ടെത്തണം തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് അന്വേഷണസംഘം കസ്റ്റഡി അപേക്ഷ നൽകിയിരിക്കുന്നത്.

07:45 AM (IST) Jan 12

Malayalam news liveശബരിമല സ്വർണ്ണക്കൊള്ള കേസ്: ഗോവർദ്ധന്റെയും എ പദ്മകുമാറിന്റെയും ജാമ്യ ഹർജികൾ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

ശബരിമല സ്വർണ്ണക്കൊള്ള കേസിൽ റിമാൻഡിൽ കഴിയുന്ന ബെല്ലാരിയിലെ സ്വർണ്ണ വ്യാപാരി ഗോവർദ്ധന്റെയും തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ പദ്മകുമാറിന്റെയും ജാമ്യ ഹർജികൾ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഇരുവർക്കുമെതിരെ പ്രത്യേക അന്വേഷണ സംഘം നൽകിയ റിപ്പോർട്ട് കോടതി ഇന്ന് വിശദമായി പരിശോധിക്കും. പാളികൾ കൊടുത്തുവിടാനുള്ള മിനുട്സിൽ പദ്മകുമാർ തിരുത്തൽ വരുത്തിയത് മനപൂർവ്വമാണെന്നും കട്ടിളപാളികൾ അറ്റകുറ്റപ്പണി നടത്താൻ തന്ത്രി ആവശ്യപ്പെട്ടെന്ന പദ്മകുമാറിന്‍റെ വാദം തെറ്റാണെന്നും എസ്ഐടി കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചിരുന്നു. കേസ് ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെ തെളിവുകൾ അട്ടിമറിക്കാൻ ഗോവർദ്ധനും പോറ്റിയുമടക്കമുള്ള പ്രതികൾ ബെംഗളൂരുവിൽ ഒത്തുകൂടി ഗൂഢാലോചന നടത്തിയെന്നും എസ്ഐടി വെളിപ്പെടുത്തിയിരുന്നു.

07:45 AM (IST) Jan 12

Malayalam news liveനടിയെ ആക്രമിച്ച കേസ്: 'ശിക്ഷ റദ്ദാക്കണം', രണ്ടാം പ്രതി മാർട്ടിൻ ആന്റണി നൽകിയ അപ്പീൽ ഹൈക്കോടതി ഇന്ന് പരിഗണിക്കും

നടിയെ ആക്രമിച്ച കേസിൽ ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് രണ്ടാം പ്രതി മാർട്ടിൻ ആന്റണി നൽകിയ അപ്പീൽ ഹൈക്കോടതി ഇന്ന് പരിഗണിക്കും. എട്ടാം പ്രതി ദിലീപിനെ വിട്ടയച്ച അതേ മാനദണ്ഡങ്ങൾ തനിക്കും ബാധകമാണെന്നാണ് പ്രതിയുടെ വാദം. ദിലീപ് നൽകിയ കോടതിയലക്ഷ്യ പരാതികൾ വിചാരണ കോടതിയും ഇന്ന് പരിഗണിക്കും.

07:45 AM (IST) Jan 12

Malayalam news liveകോഴിക്കോട് കുന്ദമംഗലത്ത് കാറും പിക്കപ്പ് ലോറിയും കൂട്ടിയിടിച്ച് അപകടം; മൂന്നുപേർക്ക് ദാരുണാന്ത്യം, ഒരാളുടെ നില ​ഗുരുതരം

കുന്നമംഗലത്ത് കാറും പിക്കപ്പ് ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് പേർ മരിച്ചു. രണ്ട് കാർ യാത്രക്കാരും പിക്കപ്പ് ലോറി ഡ്രൈവറുമാണ് മരിച്ചത്. കാർ യാത്രക്കാരനായ കൊടുവള്ളി സ്വദേശി നിഹാൽ, പിക്കപ്പ് ഡ്രൈവർ വയനാട് സ്വദേശി ഷമീർ എന്നിവരാണ് മരിച്ചത്. പുലർച്ചെ 2 മണിയോടെയായിരുന്നു അപകടം. പിക്കപ്പ് വാനിലുണ്ടായിരുന്ന ഡ്രൈവറുടെ സഹായിയെ പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

07:44 AM (IST) Jan 12

Malayalam news liveമകരവിളക്ക്; അയ്യപ്പ വിഗ്രഹത്തിൽ ചാർത്താനുള്ള തിരുവാഭരണങ്ങളുമായുള്ള ഘോഷയാത്ര ഇന്ന് പുറപ്പെടും

മകരവിളക്കിന് അയ്യപ്പ വിഗ്രഹത്തിൽ ചാർത്താനുള്ള തിരുവാഭരണങ്ങളുമായുള്ള ഘോഷയാത്ര ഇന്ന് പന്തളം വലിയ കോയിക്കൽ ക്ഷേത്രത്തിൽ നിന്ന് പുറപ്പെടും. രാവിലെ വരെ ഭക്തജനങ്ങൾക്ക് ശ്രാമ്പിക്കൽ കൊട്ടാരത്തിൽ തിരുവാഭരണം കണ്ടുതൊഴുന്നതിനുള്ള അവസരമുണ്ട്. ഉച്ചയ്ക്ക് ഒരു മണിക്ക് വാഹക സംഘം തിരുവാഭരണങ്ങൾ ശിരസ്സിലേറ്റും. മരുതമനയിൽ ശിവൻകുട്ടിയാണ് ഇത്തവണ മുതൽ തിരുവാഭരണ വാഹകസംഘത്തിന്റെ ഗുരുസ്വാമി. ശ്രീകൃഷ്ണപ്പരുന്ത് ആകാശത്ത് വട്ടമിട്ടു പറക്കുന്നതോടെ ഘോഷയാത്രയ്ക്ക് തുടക്കമാകും. ബുധനാഴ്ച വൈകിട്ടാണ് തിരുവാഭരണം ചാർത്തിയുള്ള ദീപാരാധന.

07:43 AM (IST) Jan 12

Malayalam news liveകണ്ണൂർ വിളക്കോട് എംഎസ്എഫ് പ്രവർത്തകന് വെട്ടേറ്റു; ആക്രമണത്തിന് പിന്നിൽ എസ്ഡിപിഐ എന്ന് ആരോപണം, പൊലീസ് അന്വേഷണം

കണ്ണൂർ വിളക്കോട് എംഎസ്എഫ് പ്രവർത്തകന് വെട്ടേറ്റു. ജില്ലാ പ്രവർത്തകസമിതി അംഗം നൈസാം പുഴക്കരയ്ക്കാണ് വെട്ടേറ്റത്. ആക്രമണത്തിന് പിന്നിൽ എസ്ഡിപിഐ ആണെന്ന് എംഎസ്എഫ് ആരോപിച്ചു. പരിക്കേറ്റ നിസാമിനെ തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രിയാണ് ഇരിട്ടിയിൽ വെച്ചാണ് ആക്രമണം. പ്രദേശത്ത് ലീ​ഗ്-എസ്ഡിപിഐ പ്രവർത്തകർ തമ്മിൽ തെര‍ഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തർക്കം ഉണ്ടായിരുന്നു. ബുള്ളറ്റിലും കാറിലുമെത്തിയവരാണ് ആക്രമണത്തിന് പിന്നിലെന്നാണ് നിസാം പറയുന്നു.