അഭിമന്യു വധം; പ്രതികളെ സംസ്ഥാനം വിടാൻ സഹായിച്ചയാൾ കസ്റ്റഡിയിൽ

Published : Aug 01, 2018, 11:05 AM IST
അഭിമന്യു വധം; പ്രതികളെ സംസ്ഥാനം വിടാൻ സഹായിച്ചയാൾ കസ്റ്റഡിയിൽ

Synopsis

അഭിമന്യു വധക്കേസില്‍ ഒരാള്‍ കൂടി പൊലീസ് കസ്റ്റഡിയില്‍. അഭിമന്യുവിനെ കുത്തിയതെന്നു പോലീസ് സംശയിക്കുന്ന പ്രതികളെ സംസ്ഥാനം വിടാൻ സഹായിച്ചയാളാണ് പിടിയിലായത്. കൊച്ചിയിലെ ഒരു ജ്യുസ് കടയിൽ ജോലി ചെയ്യുന്ന കാസർകോട് സ്വദേശിയെയാണ് പോലീസ് ഇന്നലെ രാത്രിയോടെ കസ്റ്റഡിയിൽ എടുത്തത്.  ഇയാളെ ചോദ്യം ചെയ്യുന്നത് തുടരുന്നു.

കൊച്ചി: അഭിമന്യു വധക്കേസില്‍ ഒരാള്‍ കൂടി പൊലീസ് കസ്റ്റഡിയില്‍. അഭിമന്യുവിനെ കുത്തിയതെന്നു പോലീസ് സംശയിക്കുന്ന പ്രതികളെ സംസ്ഥാനം വിടാൻ സഹായിച്ചയാളാണ് പിടിയിലായത്. കൊച്ചിയിലെ ഒരു ജ്യുസ് കടയിൽ ജോലി ചെയ്യുന്ന കാസർകോട് സ്വദേശിയെയാണ് പോലീസ് ഇന്നലെ രാത്രിയോടെ കസ്റ്റഡിയിൽ എടുത്തത്.  ഇയാളെ ചോദ്യം ചെയ്യുന്നത് തുടരുന്നു.

മഹാരാജാസ് കോളേജിലെ എസ്എഫ്ഐ നേതാവ് അഭിമന്യു കൊല്ലപ്പെട്ടിട്ട് ഇന്ന് ഒരുമാസം കഴിഞ്ഞു. കേസുമായി ബന്ധപ്പെട്ട് ആറുപേര്‍ അറസ്റ്റിലായെങ്കിലും കൊലപാതകിയെ പിടികൂടാന്‍ ഇനിയും കഴിഞ്ഞിട്ടില്ല.  ജൂലൈ ഒന്നിനു രാത്രിയാണ് അഭിമന്യു കൊല്ലപ്പെടുന്നത്. മുഖ്യ ആസൂത്രകരില്‍ രണ്ട് പേരാണ് പിടിയിലായത്. ക്യാംപസ് ഫ്രണ്ട് മഹാരാജാസ് യൂണിറ്റ് സെക്രട്ടറിയും ഒന്നാം പ്രതിയുമായ മുഹമ്മദ്. ക്യാംപസ് ഫ്രണ്ട് സംസ്ഥാന സെക്രട്ടി മുഹമ്മദ് റിഫ. ഇവരെ ചോദ്യം ചെയ്തിട്ടും കൊലയാളി മാത്രം ഒളിവില്‍ നില്‍ക്കുന്നു. 

ആയുധമെത്തിച്ചയാളെയും രക്ഷപ്പെടാൻ സഹായിച്ചവരെയും കണ്ടെത്തിയെങ്കിലും കൊലയാളി ആരെന്ന് പോലീസ് പറയുന്നില്ല. ഇതുവരെ പിടിയിലാവരില്‍ കൊലയാളിയുണ്ടെന്ന് കൊടതിയിലും പറഞ്ഞിട്ടില്ല. കൊലയാളികളെ മഹാരാജാസിലേക്ക് നിയോഗിച്ച ആരിഫ് ബിന്‍ സലിം ഇനിയും വലയിലാവാനുണ്ട്. 

പിടിയിലാവാനുള്ള മറ്റുള്ളവര്‍ തമ്മനം സ്വദേശി ഷിജു, ജബ്ബാർ, മനാഫ് ,നൗഷാദ്, റിയാസ് ,അനീഷ്, എന്നിവരാണ്. ഒരുമാസത്തിനിപ്പുറവും അന്വേഷണ സംഘത്തിന് അഭിമന്യുവിന്‍റെ കൊലയാളിയെ വെളിച്ചത്തുകൊണ്ടുവരാന്‍ കഴിയാത്തതില്‍ ഭരണ കക്ഷിക്കുള്ളില്‍ തന്നെ അതൃപ്തി പുകയുകയാണ്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ആലപ്പുഴയിൽ ബൈക്കുകള്‍ കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം
വാളയാർ ആൾക്കൂട്ടക്കൊലപാതകം: തല മുതൽ കാൽ വരെ 40-ലധികം മുറിവുകൾ, കൊലപ്പെടുത്തിയത് വടികൊണ്ട് അടിച്ചും മുഖത്ത് ചവിട്ടിയും, റിമാൻഡ് റിപ്പോർട്ട്