കർണാടകയില്‍ നിര്‍ണായക നീക്കങ്ങള്‍; ഒരു കോണ്‍ഗ്രസ് എംഎല്‍എ കൂടി ബിജെപി പാളയത്തില്‍

By Web TeamFirst Published Jan 16, 2019, 9:10 AM IST
Highlights

കര്‍ണാടകയില്‍ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നു. ഒരു കോൺഗ്രസ് എംഎൽഎ കൂടി സര്‍ക്കാറിനുള്ള പിന്തുണ പിന്‍വലിച്ച് ബിജെപി ക്യാമ്പിലെത്തി. 

ബെംഗളൂരു: കര്‍ണാടകയില്‍ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നു. ഒരു കോൺഗ്രസ് എംഎൽഎ കൂടി സര്‍ക്കാറിനുള്ള പിന്തുണ പിന്‍വലിച്ച് ബിജെപി ക്യാമ്പിലെത്തി. കോൺഗ്രസ് എംഎൽഎയായ പ്രതാപ് ഗൗഢ പാട്ടീൽ ആണ് ഇന്ന് പുലർച്ചയോടെ മുംബൈയിലെ ഹോട്ടലിൽ എത്തിച്ചേർന്നത്. 

നിലവില്‍ ഏഴ് കോണ്‍ഗ്രസ് എംഎല്‍എമാരാണ് മുംബൈയില്‍ ഉള്ളതെന്നാണ് വിവരം. അതേസമയം ഇവരെ തിരിച്ചെത്തിക്കാന്‍ കോണ്‍ഗ്രസ് ശ്രമം തുടരുന്നുണ്ട്.ആഭ്യന്തര മന്ത്രി എം ബി പാട്ടിൽ ഇവരുമായി മുംബയിൽ എത്തി കൂടിക്കാഴ്ച നടത്തും. 13 എം എൽ എമാരെയെങ്കിലും രാജിവെപ്പിച്ചാൽ മാത്രമേ ബിജെപിക്ക് സർക്കാരുണ്ടാക്കാൻ വഴിതെളിയൂ.

അതേസമയം കർണാടകത്തിൽ കോൺഗ്രസ്‌ ജെ ഡി എസ് എം എൽ എമാരെ ഇന്ന് ബിഡദിയിലെ  റിസോർട്ടിലേക്ക് മാറ്റിയേക്കും. മുഴുവൻ എം എൽ എമാർക്കും  ബെംഗളൂരുവിൽ എത്താൻ നിർദേശം നൽകിയിട്ടുണ്ട്. എം എൽ എമാരെ നിരീക്ഷിക്കാൻ മൂന്ന് മന്ത്രിമാരെ ജെഡിഎസ് നിയോഗിച്ചു. ബിജെപി, എംഎൽഎമാർ ഹരിയാനയിൽ തുടരുകയാണ്.

click me!