പുലിയെ പശു കുത്തിക്കൊന്നു

Published : Jan 16, 2019, 08:33 AM ISTUpdated : Jan 16, 2019, 01:14 PM IST
പുലിയെ പശു കുത്തിക്കൊന്നു

Synopsis

മുപ്പതോളം പശുക്കൾ  സംഘം ചേർന്ന് എത്തിയതോടെ പുലി ആകെ വിരണ്ടു. പിന്നീട് പശുക്കൾ പുലിയെ ചവിട്ടിമെതിക്കുകയും കൊമ്പുകൾ കൊണ്ട് കുത്തിക്കൊല്ലുകയും ചെയ്തു. 

അഹമ്മദ് നഗര്‍: മഹാരാഷ്ട്രയിലെ അഹമ്മദ് നഗറിൽ പുലിയെ പശു കുത്തികൊലപ്പെടുത്തി. പശു സംരക്ഷണകേന്ദ്രത്തിലാണ് കാട്ടിൽ നിന്നും ഇര തേടി രണ്ടു പുലികൾ എത്തിയത്. ഗോശാലയിലെ പശുക്കള്‍ പുലികളെ കണ്ട് ശരിക്കും പേടിച്ചോടി. അപ്പോഴാണ്  പുലികളിൽ ഒരു പശുകിടാവിനെ ആക്രമിച്ചത്.  എന്നാല്‍ പശുകിടാവ് പുലിയുടെ കയ്യില്‍ അകപ്പെട്ടു എന്ന് അറിഞ്ഞതോടെ പശുക്കൾ കൂട്ടമായി പുലിയുടെ നേർക്ക് തിരിഞ്ഞു. 

മുപ്പതോളം പശുക്കൾ  സംഘം ചേർന്ന് എത്തിയതോടെ പുലി ആകെ വിരണ്ടു. പിന്നീട് പശുക്കൾ പുലിയെ ചവിട്ടിമെതിക്കുകയും കൊമ്പുകൾ കൊണ്ട് കുത്തിക്കൊല്ലുകയും ചെയ്തു. 

രണ്ടാമത്തെ പുലി ഈ സമയം പിന്തിരിയുകയായിരുന്നു. പശുക്കളുടെ കരച്ചിൽ കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് ചത്തുകിടക്കുന്ന പുലിയെ കണ്ടത്. 

ഇവർ പിന്നീട് വനംവകുപ്പിനെ വിവരം അറിയിക്കുകയായിരുന്നു. ഒന്നര വയസുള്ള ആൺപുലിയാണ് ചത്തതെന്ന് ഉദ്യോഗസ്ഥർ പറയുന്നു. രക്ഷപ്പെട്ട പുലിയെ കണ്ടെത്താൻ തിരിച്ചിൽ ആരംഭിച്ചിരിക്കുകയാണ് വനം വകുപ്പ്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

മുട്ട കഴിച്ചാൽ ക്യാൻസർ വരുമോ? വ്യക്തത വരുത്തി എഫ്എസ്എസ്എഐ, 'പരിഭ്രാന്തരാകേണ്ട കാര്യമില്ല, പ്രചാരണം വ്യാജം'
ഇത് കരിനിയമം, ഈ കരിനിയമത്തിനെതിരെ പോരാടാൻ ഞാനും കോൺഗ്രസും പ്രതിജ്ഞാബദ്ധം; പുതിയ തൊഴിലുറപ്പ് പദ്ധതിയിൽ രൂക്ഷ വിമർശനവുമായി സോണിയ ഗാന്ധി