സൗദിയില്‍ കെട്ടിട വാടക ഏകീകരിക്കുന്നതിന് ഓണ്‍ലൈന്‍ സംവിധാനം വരുന്നു

Published : Apr 18, 2016, 02:42 PM ISTUpdated : Oct 04, 2018, 11:57 PM IST
സൗദിയില്‍ കെട്ടിട വാടക ഏകീകരിക്കുന്നതിന് ഓണ്‍ലൈന്‍ സംവിധാനം വരുന്നു

Synopsis

റിയാദ്: സൗദിയിലെ കെട്ടിട വാടക നിരക്ക് ഏകീകരിക്കുന്നതിനും പരിഷ്‌ക്കരിക്കുന്നതിനും സൗദി പാര്‍പ്പിടകാര്യ മന്ത്രാലയം ഓണ്‍ലൈന്‍ സംവിധാനം നടപ്പിലാക്കുന്നു. അല്‍ ഈജാര്‍ എന്ന പേരിലുള്ള ഈ സംവിധാനം ആറു മാസത്തിനകം നടപ്പിലാക്കുവാനാണ് മന്ത്രാലയം ഉദേശിക്കുന്നത് .

സൗദിയില്‍ രണ്ടു വര്‍ഷം മുന്‍പ് പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പിലാക്കിയ കെട്ടിട വാടക ഓണ്‍ലൈനിലൂടെ അടക്കുവാനുള്ള സംവിധാനം ആറു മാസത്തിനുള്ളില്‍ പൂര്‍ണ്ണ രൂപത്തില്‍ നടപ്പിലാക്കുവാനാണു സൗദി പാര്‍പ്പിടകാര്യ മന്ത്രാലയം ആലോചിക്കുന്നത്. രാജ്യത്തെ എല്ലാ റിയല്‍ എസ്റ്റേറ്റ് ഓഫിസുകളെയും അല്‍ ഈജാര്‍ മുഖേന ബന്ധിപ്പിക്കും. കെട്ടിട ഉടമയുടെയും ഉപയോക്താവിന്റെയും അവകാശങ്ങളെയും താത്പര്യങ്ങളും സംരക്ഷിക്കുന്ന രൂപത്തിലുള്ള ഇലക്ട്രോണിക് സംവിധാനമാണിതെന്നും പാര്‍പ്പിടകാര്യ മന്ത്രാലയത്തിലെ അല്‍ ഈജാര്‍ പ്രോഗ്രാം ഉപദേഷ്ടാവ് എന്‍ജിനിയര്‍ മുഹമ്മദ് അല്‍ ബനിയ്യ പറഞ്ഞു.

ഇതിലൂടെ ഇരു വിഭാഗത്തിനും ഇടപാടുകള്‍ക്ക് കൂടുതല്‍ സുതാര്യതയും വേഗതയും ഉറപ്പു വരുത്തുവാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. അല്‍ ഈജാറിലൂടെ കെട്ടിടങ്ങളുടെ വിശദ വിവരങ്ങള്‍ ഓണ്‍ ലൈനിലൂടെ പ്രദര്‍ശിപ്പിക്കുവാനുള്ള സൗകര്യവും ഉണ്ടാവും.

കെട്ടിട വാടക സദാദ് സംവിധാനം മുഖേന അടക്കാനാവും.വൈദ്യുതി ബില്ലും ഈ സംവിധാനത്തില്‍ ഉള്‍പ്പെടുത്തുമെന്നും അധികൃതര്‍ അറിയിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

നിപയിൽ കേരളത്തിന് സമ്പൂർണ ആശ്വാസം, രാമനാട്ടുകരയിൽ നിപ നിരീക്ഷണം പിൻവലിച്ചു; ചികിത്സയിലുള്ള രോഗിയുടെ ആരോഗ്യ നിലയിൽ പുരോഗതി
പഠിച്ചത് വിദേശത്ത്, ധർമേന്ദ്ര പ്രധാന്‍റെ മകൾ നൈമിഷക്ക് രൂക്ഷ വിമ‍‍ർശനം, പിന്നാലെ സോഷ്യൽ മീ‍ഡിയ അക്കൗണ്ട് പ്രവർത്തന രഹിതമായി