വിജയ് മല്യയ്‌ക്ക് ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്

By anuraj aFirst Published Apr 18, 2016, 2:35 PM IST
Highlights

കിങ്ഫിഷര്‍ എയര്‍ലൈന്‍സിന് അനുവദിച്ച 900 കോടി രൂപയുടെ വായ്പയില്‍ പകുതി വകമാറ്റി വിദേശത്ത് സ്വത്ത് വാങ്ങാന്‍ ഉപയോഗിച്ചെന്ന കേസിലാണ് മുംബൈയിലെ പ്രത്യേക കോടതി വാറണ്ട് പുറപ്പെടുവിച്ചത്. കുറ്റവാളിയെ കുറ്റകൃത്യം നടന്ന രാജ്യത്ത് തിരികെയെത്തിച്ച് അന്വേഷണം നടത്താനുള്ള നടപടികള്‍ക്കായി ഡയറക്ടറേറ്റ് ഇനി വിദേശകാര്യവകുപ്പിന്റെ സഹായം തേടും. അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുമ്പാകെ ചോദ്യംചെയ്യലിന് ഹാജാരാകാതിരുന്നതിനാലാണ് കേസ് വാറണ്ടിലേക്ക് കടന്നത്‌. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ഹര്‍ജിയില്‍ ഏപ്രില്‍ 18 നുള്ളില്‍ ചോദ്യംചെയ്യലിന് ഹാജരാകാനാണ് മല്യയോട് കോടതി നേരത്തെ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ മാര്‍ച്ചില്‍ ലണ്ടനിലേക്ക് മുങ്ങിയ മല്യ ഇതുവരെ മുംബൈയിലെത്താന്‍ കൂട്ടാക്കാത്തതിനാലാണ് കോടതി ഇന്ന് ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.

click me!