അനധികൃത ഖനനം: പരാതികള്‍ അറിയിക്കാനുള്ള ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ ഒറ്റ പരാതിയില്ല...

By Web DeskFirst Published Oct 4, 2017, 8:45 AM IST
Highlights

ചണ്ഡീഗര്‍: പഞ്ചാബിലെ ചണ്ഡീഗറിലെ അനധികൃത ഖനനങ്ങളെ കുറിച്ച് അധികൃതര്‍ക്ക് പരാതികള്‍ നല്‍കാനായി നിര്‍മ്മിച്ച ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ പരാതികളില്ല. അനധികൃത ഖനനത്തെ കുറിച്ച് പരാതികളില്ലാത്തതല്ല മറിച്ച് ഓണ്‍ലൈന്‍ പോര്‍ട്ടലുകളെ കുറിച്ച് ഗ്രാമവാസികള്‍ക്ക് ധാരണയില്ലാത്തതാണ് ഇതിന് കാരണം.

എന്നാല്‍ അനധികൃത ഖനനവുമായി ബന്ധപ്പെട്ട പരാതികളും വിവരങ്ങളും ജില്ലാ ഭരണകൂടത്തിന്‍റെ നമ്പറില്‍ വിളിച്ച് പറയുന്നവര്‍ ഏറെയാണെന്നാണ് അഡീഷണല്‍ ഡെപ്യൂട്ടി കമ്മീഷണര്‍ ചന്ദ്ര ദേവ് സിംഗ് മന്‍ പറയുന്നത്. എന്നാല്‍ ഖനനം ഏറ്റവും കൂടുതലായി നടക്കുന്ന മാജ്റി ബ്ലോക്കിലെ നാട്ടുകാര്‍ പറയുന്നത് മറ്റൊരു കാര്യമാണ്. ഓണ്‍ലൈന്‍ പോര്‍ട്ടല്‍ നിലവില്‍ വന്നത്  തങ്ങളെ ആരും അറിയിച്ചിട്ടില്ല. പരാതികള്‍ പറയാന്‍ ഇത്തരത്തില്‍ ഒരു സൗകര്യം ഉണ്ടെന്ന് ഇതുവരെ അറിയില്ല. ഇപ്പോഴും അധികൃതരോട് നേരിട്ടോ ഫോണിലോ ആണ് പരാതികള്‍ കൈമാറുന്നത്.

അതുകൊണ്ട് തന്നെ അനധികൃത ഖനനത്തെ കുറിച്ച് തങ്ങള്‍ കൊടുക്കുന്ന പല വിവരങ്ങളും അധികൃതര്‍ ഖനി മാഫിയകള്‍ക്ക് ചോര്‍ത്തി കൊടുക്കുന്നുണ്ട്. ഓണ്‍ലൈന്‍ പോര്‍ട്ടലുകള്‍ എന്താണെന്നേ അവ എങ്ങനെ ഉപയോഗിക്കണമെന്നോ ജനങ്ങളോട് കൃത്യമായി പറഞ്ഞു കൊടുക്കാതെ ഇത്തരം പോര്‍ട്ടലുകള്‍ തുടങ്ങിയിട്ടെന്താണ് കാര്യമെന്നാണ് ചിലര്‍ ചോദിക്കുന്നത്.

click me!