സോളാറിൽ ഉരുകി ഉമ്മന്‍ചാണ്ടി; എ ഗ്രൂപ്പും വെട്ടിൽ

Published : Oct 11, 2017, 01:10 PM ISTUpdated : Oct 04, 2018, 04:28 PM IST
സോളാറിൽ ഉരുകി ഉമ്മന്‍ചാണ്ടി; എ ഗ്രൂപ്പും വെട്ടിൽ

Synopsis

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിലെ അതികായരിലൊരാളായ ഉമ്മൻചാണ്ടി ഇനി കൈക്കൂലി വാങ്ങിയതിൽ വിജിലൻസ് കേസും ബലാത്സംഗം നടത്തിയെന്ന പരാതിയിൽ ക്രിമിനൽ കേസും നേരിടണം. വേങ്ങര ഉപതെരഞ്ഞെടുപ്പ് നടക്കുമ്പോൾ പ്രഖ്യാപിച്ച സോളാറിലെ തുടർകേസുകൾ ഉമ്മൻചാണ്ടിയെ കടുത്ത പ്രതിരോധത്തിലാക്കി. കേസുകൾ കൊണ്ട് തളർത്താനാകില്ലെന്നായിരുന്നു ഉമ്മൻചാണ്ടിയുടെ പ്രതികരണം.

സോളാർച്ചൂടിൽ പൂർണ്ണമായും പ്രതിക്കൂട്ടിലായി ഉമ്മൻചാണ്ടി. ഉമ്മൻചാണ്ടി സർക്കാർ പ്രഖ്യാപിച്ച ജുഡീഷ്യൽ കമ്മീഷൻ റിപ്പോർട്ടിന്മേൽ ഉമ്മൻചാണ്ടിക്കെതിരെ തന്നെ വരുന്നത് ഗുരുതരകേസുകൾ. സോളാ‌ർ കാലത്ത് കേട്ട ആരോപണങ്ങളെല്ലാം കേസായി മാറുന്നു.

കെപിസിസി പുനസംഘടന അവസാനഘട്ടത്തിലെത്തിനിൽക്ക വന്ന സോളാർ തുട‍ർനടപടി ഉമ്മൻചാണ്ടിയെ മാത്രമല്ല  എ ഗ്രൂപ്പിനെയും വെട്ടിലാക്കി. സ്ഥാനമൊന്നും ഏറ്റെടുക്കാതെ നിൽക്കുന്ന ഉമ്മൻചാണ്ടി പ്രസിഡണ്ടാകണമെന്നാണ് പാർട്ടിയലെ ഭൂരിപക്ഷം ആവശ്യപ്പെടിരുന്നത്. ഉമ്മൻചാണ്ടിയില്ലെങ്കിൽ ഗ്രൂപ്പ് മുന്നോട്ട് വെച്ച നേതാക്കളായ തിരുവഞ്ചൂരും ബെന്നി ബെഹനനും കൂടി സോളാറിലെ കേസിൽ കുരുങ്ങി.

പാർട്ടിയിലെ ഗ്രൂപ്പ് പോരിനും സോളാർ വീണ്ടും ചൂട് പകരുമെന്നതിൽ സംശയം ഒട്ടുമില്ല. മുൻമുഖ്യമന്ത്രിക്കെതിരായ അഴിമതി ലൈംഗിക കേസുകൾ ദേശീയതലത്തിലും കോൺഗ്രസ്സിനെ സമ്മർദ്ദത്തിലാക്കും.മന:സാക്ഷിയുടെ കോടതിയിൽ തെറ്റുകാരനല്ലെന്ന പ്രതിരോധമുയർത്തിയാണ് ഇന്നും എന്നും ഉമ്മൻചാണ്ടി സോളാർ വിവാദങ്ങളെ നേരിട്ടത്. സോളാറിലെ തുടർ നിയമ-രാഷ്ട്രീയപ്പോരിൽ ഈ നേതാവിന്റെ രാഷ്ട്രീയഭാവി എന്തായിരിക്കുമെന്നുള്ളത് കാത്തിരുന്ന് കാണാം...

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തൃശൂർ മേയർ വിവാദം; പണം വാങ്ങി മേയർ സ്ഥാനം വിറ്റെന്ന് ആരോപണം, ലാലിക്ക് സസ്പെൻഷൻ
'ഈ സൗഹൃദ കൂട്ടായ്മയുടെ ഉദ്ദേശം എന്താണ്? മുഖ്യമന്ത്രിക്ക് ദുരൂഹത തോന്നുന്നില്ലേ?'; പോറ്റിയുടെയും കടകംപള്ളിയുടെയും ചിത്രം പുറത്തുവിട്ട് ഷിബു ബേബി ജോൺ