
കോട്ടയം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മെഴുകു പ്രതിമ കോട്ടയത്ത് ഒരുങ്ങുന്നു. കോട്ടയം പാക്കിൽ സ്വദേശി ബേബി അലക്സാണ് പ്രതിമയുടെ ശില്‍പി .ബുധനാഴ്ച കോട്ടയത്ത് ഉമ്മന്‍ ചാണ്ടി തന്നെ പ്രതിമ അനാച്ഛാദനം ചെയ്യും അലസമായിട്ട തലമുടി. അതേ ഉയരം. വലിപ്പ വ്യത്യാസമുള്ള ചെരുപ്പുകള്‍ പോലും അതേപടി.
സാക്ഷാൽ ഉമ്മന്‍ ചാണ്ടി ബേബി അലക്സിന്റെ വീട്ടിലെത്തിയെന്ന് ഒറ്റ നോട്ടത്തിൽ തോന്നും. 20 ലധികം മെഴുകു പ്രതിമകള്‍ തീര്‍ത്ത ബേബി അലക്സിന്റെ കരവിരുതിന് ഒരു സാക്ഷ്യം കൂടിയാകുന്നു ഉമ്മന്‍ ചാണ്ടിയുടെ പ്രതിമ. മെഴുകു ശില്‍പമൊരുക്കുന്നതിൽ ബേബി അലക്സിനെ ഒട്ടും ബുദ്ധിമുട്ടില്ല.പക്ഷേ അതിനായി ഉമ്മന്‍ ചാണ്ടിയുടെ ഫോട്ടോയും അളവും സംഘടിപ്പിക്കാനാണ് ശില്‍പി പാടുപെട്ടത്.
തന്‍റെ പ്രതിമയുടെ ഫോട്ടോ ഉമ്മന്‍ ചാണ്ടി കണ്ടു കഴിഞ്ഞു. കന്യാകുമാരി ബേ വാച്ച് മെഴുകു മ്യൂസിയത്തിൽ പ്രതിമ സ്ഥാപിക്കും. സോണിയാ ഗാന്ധിയുടെ മെഴുകു ശില്‍പം തീര്‍ക്കലാണ് ബേബി അലക്സിന്റെ അടുത്ത പരിപാടി. അതു കഴിഞ്ഞാൽ നടൻമാരായ കമലഹാസന്‍റെയും രജനീകാന്തിന്‍റെയും. മെഴുകു മ്യൂസിയത്തിലേയ്ക്കായി സ്വന്തം പ്രതിമ ഒരുക്കാനും ശില്‍പിക്ക് പദ്ധതിയുണ്ട് . എല്ലാത്തിനും തുണയായി ഭാര്യ പുഷ്പ അലക്സും മക്കളും
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam