
ബംഗളൂരു: കർണാടകയിൽ ബിജെപി കുതിരക്കച്ചവടം നടത്തുന്നതായി കോൺഗ്രസ്. കോൺഗ്രസിന്റെ മൂന്ന് എംഎൽഎമാരെ ബിജെപി തട്ടിയെടുത്ത് ഒളിവില്‍ പാർപ്പിച്ചിരിക്കുന്നുവെന്ന് മന്ത്രി ഡി.കെ. ശിവകുമാർ ആരോപിച്ചു. ഇവർക്കൊപ്പം ബിജെപി നേതാക്കളും ഉണ്ട്. കോൺഗ്രസ്- ജെഡിഎസ് സർക്കാരിനെ അട്ടിമറിക്കാൻ ബിജെപി നടത്തുന്ന ശ്രമങ്ങൾ തെളിവു സഹിതം പുറത്തുകൊണ്ടുവരുമെന്നും ഡി കെ ശിവകുമാര്‍ പറഞ്ഞു.
മുഖ്യമന്ത്രി കുമാരസ്വാമിക്ക് ബിജെപിയോട് മൃദുസമീപനമാണ്. ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ഗൂഢാലോചനകളെപ്പറ്റി കുമാരസ്വാമിക്ക് നന്നായറിയാം. അദ്ദേഹത്തോട് എംഎൽഎമാർ ഇക്കാര്യം പറഞ്ഞിട്ടുണ്ടെന്നും ശിവകുമാർ പറയുന്നു. താനായിരുന്നു കുമാരസ്വാമിയുടെ സ്ഥാനത്തെങ്കിൽ ഇതിനെ 24 മണിക്കൂറിനുള്ളിൽ പൊളിച്ചു കൊടുത്തേനെയെന്നും ശിവകുമാർ കൂട്ടിച്ചേർത്തു.
നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞ ഘട്ടത്തിൽ ബിജെപിയുടെ കുതിരക്കച്ചവടത്തിൽ നിന്നും രക്ഷനേടാൻ കോൺഗ്രസ് എംഎൽഎമാരെ റിസോർട്ടിലേക്ക് മാറ്റിയിരുന്നു. പിന്നീട് കോൺഗ്രസും ജെഡിഎസും ചേർന്നാണ് സർക്കാർ രൂപീകരിച്ചത്. എന്നാല്‍ കോണ്‍ഗ്രസിന്റെ വാദം ബിജെപി കേന്ദ്രങ്ങള്‍ നിഷേധിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam