രാഷ്ട്രീയ വൈരാഗ്യത്തിന് ജീവനക്കാരെ സ്ഥലംമാറ്റിയത് റദ്ദാക്കണമെന്ന് പിണറായി, വ്യവസ്ഥകൾ പാലിച്ചെന്ന് മന്ത്രി സണ്ണി ജോസഫ്; പ്രതിപക്ഷം ഇറങ്ങിപ്പോയി

Published : Jun 03, 2026, 09:56 AM IST
opposition

Synopsis

പവർ ബ്രോക്കർമാരും ദല്ലാൾമാരും കാര്യം തീരുമാനിക്കുന്നുവെന്ന് പിണറായി .സ്ഥലം മാറ്റത്തിൽ ഇടത് സർക്കാർ നയം ആയിരിക്കില്ല ഈ സർക്കാരിനെന്ന്   സണ്ണി ജോസഫ്

തിരുവനന്തപുരം: ഭരണമാറ്റത്തിന് ശേഷം രാഷ്ട്രീയ വൈരാഗ്യം തീര്‍ക്കാന്‍ ജീവനക്കാരെ സ്ഥലം മാറ്റിയെന്ന് ആരോപണവുമായി പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തരപ്രമേയത്തിന് അനുമതിയില്ല. വി ജോയ് ആണ് വിഷയം സഭയില്‍ ഉന്നയിച്ചത്. സ്ഥലം മാറ്റം വ്യവസ്ഥകൾ പാലിച്ചു മാത്രമാണെന്ന് മന്ത്രി സണ്ണി ജോസഫ് മറുപടി നൽകി. ജീവനക്കാരുടെ മനോവീര്യം തകർക്കുന്ന നടപടി എടുത്തിട്ടില്ല. പരാതി ഉണ്ടെങ്കിൽ അനുഭാവപൂർവ്വം പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു.

സ്ഥലം മാറ്റം ഒരു മാനദണ്ഡവും പാലിക്കാതെയാണെന്ന് വി ജോയ് ആരോപിച്ചു. വേണ്ടപ്പെട്ടവർക്ക് അവശ്യപ്പെട്ട സ്ഥലത്തേക്ക് മാറ്റം നല്‍കി. 33 വകുപ്പുകളിലായി 207 ഉത്തരവ് ഇറങ്ങി. 310 വനിതകൾക്ക് അടക്കം ദൂരസ്ഥലങ്ങളിലേക്ക് മാറ്റി. സംഘടനാ നേതാക്കൾ ലെറ്റർപാഡിൽ എഴുതി കൊടുത്താൽ സ്ഥലംമാറ്റം നടക്കുന്ന കാലം മുൻപില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ മെയ് മാസം വിരമിക്കൽ കാലമാണെന്ന് മന്ത്രി പറഞ്ഞു. പല തസ്തികകളും അതിനനുസരിച്ച് മാറും. ഒരു തസ്തികിൽ ആള് മാറുമ്പോൾ 14 ഇടത്ത് മാറ്റം വരുമെന്ന് പറഞ്ഞത് പിണറായി വിജയനാണ്. 2016-ൽ അനധികൃത സ്ഥലംമാറ്റം സഭയിൽ ഉന്നയിച്ച പി.ടി. തോമസിന് നൽകിയ മറുപടിയാണിതെന്നും മന്ത്രി പറഞ്ഞു. മന്ത്രിയുടെ വിശദീകരണത്തിന്‍റെ അടിസ്ഥാനത്തില്‍ സഭ നിർത്തി ചർച്ച വേണ്ടെന്ന് സ്പീക്കര്‍ പറഞ്ഞു. സണ്ണി ജോസഫിന്റെ അളിയനെ പേഴ്സണൽ സ്റ്റാഫിൽ നിയമിച്ചത് നിയമസഭയിൽ പ്രതിപക്ഷം ഉയർത്തിയെങ്കിലും അദ്ദേഹം മറുപടി പറഞ്ഞില്ല.

എല്ലാ ചട്ടങ്ങളും ലംഘിച്ചാണ് സ്ഥലം മാറ്റമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ പറഞ്ഞു. സർക്കാർ അധികാരത്തിൽ വരും മുമ്പ് തന്നെ സ്ഥലംമാറ്റം തുടങ്ങി. പവർ ബ്രോക്കർമാരും ദല്ലാൾമാരും കാര്യം തീരുമാനിക്കുന്നു. മാനദണ്ഡം മറികടന്ന സ്ഥലംമാറ്റങ്ങൾ റദ്ദാക്കി ഉത്തരവാദികൾക്കെതിരെ നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'പെൻഷൻ വീട്ടിൽ എത്തിക്കുന്നതിന് നൽകുന്ന തുക സ്വന്തം പോക്കറ്റിൽ', യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിലെ വിതരണത്തിൽ പ്രതിഷേധിച്ച് സിപിഎം
മാസവരുമാനം 10 ലക്ഷം, വാടക കൂടുതൽ കിട്ടാനായി രണ്ട് നില കൂട്ടിച്ചേർത്തു; ആറ് പേർ മരിച്ച ദില്ലി സാകേത് അപകടത്തിൽ പൊലീസിൻ്റെ കണ്ടെത്തൽ