സഹപാഠികളുടെ മോർഫ് ചിത്രം പ്രചരിപ്പിച്ച കേസിൽ എംബിബിഎസ് വിദ്യാർത്ഥി പിടിയിൽ. വയനാട് സ്വദേശി എബൽ ആണ് അറസ്റ്റിലായത്. തിരുവനന്തപുരം മെഡിക്കൽ കോളേജിലാണ് സംഭവം.
- Home
- News
- Kerala News
- Malayalam News Live: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സഹപാഠികളുടെ മോർഫ് ചിത്രം പ്രചരിപ്പിച്ചെന്ന് പരാതി; എംബിബിഎസ് വിദ്യാർത്ഥി പിടിയിൽ
Malayalam News Live: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സഹപാഠികളുടെ മോർഫ് ചിത്രം പ്രചരിപ്പിച്ചെന്ന് പരാതി; എംബിബിഎസ് വിദ്യാർത്ഥി പിടിയിൽ

ആലപ്പുഴയിൽ മുൻ മുഖ്യമന്ത്രിയുടെ ഗൺമാന്മാർ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച കേസ് അട്ടിമറിച്ചുവെന്ന പരാതിയിൽ വിശദീകരണം നൽകി എ ഡി ജിപി എംആർ അജിത് കുമാർ. ഡിജിപിക്ക് വിശദീകരണം എഴുതി നൽകുകയായിരുന്നു. മറുപടി പരിശോധിച്ച ശേഷം ഡിജപി റിപ്പോർട്ട് ഇന്ന് സർക്കാരിന് കൈമാറും.
Malayalam News Live: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സഹപാഠികളുടെ മോർഫ് ചിത്രം പ്രചരിപ്പിച്ചെന്ന് പരാതി; എംബിബിഎസ് വിദ്യാർത്ഥി പിടിയിൽ
Malayalam News Live: 1500 കോടി തരണം, പിഎം ശ്രീയുമായി കൂട്ടിക്കുഴയ്ക്കരുത്; വിദ്യാഭ്യാസ മന്ത്രിമാരുടെ യോഗത്തിൽ മന്ത്രി എൻ ഷംസുദ്ദീൻ
വിദ്യാഭ്യാസ മേഖലയിൽ എസ്എസ്കെ ഇനത്തിൽ ലഭിക്കാനുള്ള 1500 കോടി രൂപ കേന്ദ്രം നൽകണമെന്ന് കേരളം ആവശ്യപ്പെട്ടു. പിഎം ശ്രീ പദ്ധതിയുമായി ഈ തുക കൂട്ടിക്കുഴയ്ക്കരുതെന്നും മന്ത്രി എൻ ഷംസുദ്ദീൻ വ്യക്തമാക്കി.
Malayalam News Live: വെങ്ങാനൂരില്‍ വഴി നിറയെ നോട്ടുകൾ, പിന്തുടർന്നെത്തിയത് മുടിപ്പുര ക്ഷേത്ര കാണിക്ക വഞ്ചിക്ക് മുന്നില്‍, കള്ളൻ രക്ഷപ്പെട്ട റോഡിലും പണം; അന്വേഷണം
ക്ഷേത്രത്തിന്‍റെ കാണിക്ക വഞ്ചി കുത്തിത്തുറന്ന് വീണ്ടും മോഷണം. വെങ്ങാനൂർ മേക്കുംകര നീലകേശി മുടിപ്പുരയിലെ കാണിക്ക വഞ്ചിയാണ് കുത്തിത്തുറന്ന് മോഷണം നടത്തിയത്
Malayalam News Live: 57 കാരൻ ഗോപി, അടൂർ ജനറൽ ആശുപത്രിക്ക് സമീപം നടുറോഡിൽ പെണ്‍കുട്ടിയെ കടന്നുപിടിച്ചു, എതിർത്തപ്പോൾ തല്ലി; പ്രതി റിമാന്‍റിൽ
അടൂർ ജനറൽ ആശുപത്രിക്ക് മുൻവശം പട്ടാപ്പകൽ നടുറോഡിൽ വച്ച് പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പ്രതിയെ അടൂർ പോലീസ് അറസ്റ്റ് ചെയ്തു
Malayalam News Live: തിരുത്തി വിജയ്, മുഖ്യമന്ത്രിയുടെ പേരില്‍ സ്കൂളുകളില്‍ പ്രഭാതഭക്ഷണ പദ്ധതി, ഇനി അറിയപ്പെടുക കാമരാജിന്‍റെ പേരില്‍, ഉത്തരവിറക്കി
തമിഴ്നാട്ടില്‍ സ്കൂൾ ഭക്ഷണപദ്ധതിയുടെ പേരുമാറ്റി മുഖ്യമന്ത്രി വിജയ്. സ്കൂൾ വിദ്യാർത്ഥികൾക്കുള്ള പ്രഭാതഭക്ഷണ പദ്ധതിക്ക് കാമരാജിന്‍റെ പേര് നൽകി ഉത്തരവ് വന്നു
Malayalam News Live: സിജെപി പ്രക്ഷോഭത്തിൽ അയഞ്ഞ് കേന്ദ്രസർക്കാർ; പ്രധാനമന്ത്രി ഗൗരവമായി കാണുന്നുണ്ട്, ചർച്ചയ്ക്ക് വന്നാൽ മറുപടിയുണ്ടാവുമെന്നും കേന്ദ്രമന്ത്രി ജെപി നദ്ദ
നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ കോൺഗ്രസ് രാഷ്ട്രീയം കളിക്കുകയാണെന്ന് കേന്ദ്രമന്ത്രി ജെപി നദ്ദ. കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലും ചോദ്യപേപ്പർ ചോർന്നിട്ടുണ്ടെന്നും സർക്കാർ പാർലമെൻ്റിൽ ചർച്ചക്ക് തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.
Malayalam News Live: തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയ കേസിൽ ജാമ്യത്തിലിറങ്ങിയത് 3 ദിവസം മുൻപ്, പിന്നാലെ 16 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ
ഓപ്പറേഷൻ തൂഫാന്‍റെ ഭാഗമായി കായംകുളത്ത് നടത്തിയ പരിശോധനയിൽ 16 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ
Malayalam News Live: പ്രതിഷേധക്കാർക്കെതിരായ കേസ് പിൻവലിക്കണം, പൊലീസ് അക്രമം അവസാനിപ്പിക്കണം; ആശുപത്രിയിൽ നിന്ന് വീഡിയോ സന്ദേശവുമായി സോനം വാങ്ചുക്ക്
നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് സോനം വാങ്ചുക്ക് ആശുപത്രിയിൽ നിന്ന് വീഡിയോ സന്ദേശം പുറത്തുവിട്ടു. വിദ്യാർത്ഥികൾക്കെതിരായ പൊലീസ് നടപടി അവസാനിപ്പിക്കണമെന്നും കേസുകൾ പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Malayalam News Live: ദേ എത്തി സ്ത്രീകൾക്കായി കെഎസ്ആർടിസിയുടെ പിങ്ക് ബസ്, പുത്തൻ പദ്ധതി രാത്രിയാത്ര സുരക്ഷിതമാക്കാൻ; ആദ്യ ഘട്ടത്തിൽ തലസ്ഥാനത്ത്
സ്ത്രീകൾക്കായി കെഎസ്ആർടിസി പ്രത്യേക പിങ്ക് ബസ് സർവീസ് ആരംഭിക്കുന്നു. വനിതകളുടെ രാത്രികാല യാത്ര സുരക്ഷിതമാക്കുന്നതിനായി നടപ്പിലാക്കുന്ന ഈ പദ്ധതിയുടെ ഉദ്ഘാടനം നാളെ തിരുവനന്തപുരത്ത് നടക്കും
Malayalam News Live: സിജെപി സമരത്തെ പിന്തുണച്ചതിന് പിന്നാലെ നടൻ ടൊവിനോയുടെ വീടിനുമുന്നിൽ യുവമോർച്ച പ്രതിഷേധം; വായ്മൂടിക്കെട്ടി പ്രവർത്തകർ, പൊലീസ് സുരക്ഷ
സിജെപി സമരത്തിന് പിന്തുണ പ്രഖ്യാപിച്ച നടൻ ടൊവിനോ തോമസിൻ്റെ ഇരിങ്ങാലക്കുടയിലെ വീടിന് മുന്നിൽ യുവമോർച്ച പ്രതിഷേധിച്ചു. വിദ്യാഭ്യാസ രംഗത്തെ ക്രമക്കേടുകൾക്കെതിരെ ഡൽഹിയിൽ നടക്കുന്ന സമരത്തെ അനുകൂലിച്ചതിനാണ് പ്രതിഷേധം.
Malayalam News Live: പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ ഒറ്റയ്ക്ക് പ്രതിഷേധം നടത്തിയതിൽ കോൺഗ്രസിന് ഇന്ത്യ സഖ്യ യോഗത്തിൽ വിമർശനം, ഇനി അങ്ങനെ ഉണ്ടാകില്ലെന്ന് രാഹുൽ ഗാന്ധി
കോൺഗ്രസ് ഒറ്റയ്ക്ക് പ്രതിഷേധം നടത്തിയതിൽ ഇന്ത്യ സഖ്യ യോഗത്തിൽ ഘടകകക്ഷികൾ അമർഷം അറിയിച്ചു. ഭാവിയിൽ ഇത്തരം വീഴ്ചകൾ ഉണ്ടാകില്ലെന്ന് രാഹുൽ ഗാന്ധി ഉറപ്പുനൽകുകയും നീറ്റ് വിഷയത്തിലടക്കം ഒന്നിച്ച് പ്രതിഷേധിക്കാൻ ആഹ്വാനം ചെയ്യുകയും ചെയ്തു
Malayalam News Live: ക്രിക്കറ്റ് കളിക്കാനെത്തിവരെ കാത്ത് അതിഥി, കുറ്റിച്ചലിന് സമീപം ടർഫിൽ മൂർഖൻ പാമ്പ് കയറി; വനം വകുപ്പ് എത്തി പിടികൂടി
കുറ്റിച്ചൽ തച്ചൻകോടുള്ള ടർഫിൽ മൂർഖൻ പാമ്പിനെ കണ്ടെത്തി. കഴിഞ്ഞ ദിവസം ക്രിക്കറ്റ് കളിക്കാനായി എത്തിയ യുവാക്കളാണ് ടർഫിന്‍റെ വശത്തുള്ള വലയോട് ചേർന്ന് കൂറ്റൻ മൂർഖൻ പാമ്പിനെ ആദ്യം കണ്ടത്
Malayalam News Live: കെപിസിസി ആസ്ഥാനത്തേക്കുള്ള ബിജെപി മാർച്ച് പ്രകോപനപരം, രാഷ്ട്രീയമായി നേരിടുമെന്ന് സണ്ണി ജോസഫ്
കെപിസിസി ആസ്ഥാനത്തേക്ക് ബിജെപി നടത്തിയ മാർച്ച് പ്രകോപനപരമാണെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. കേന്ദ്രസർക്കാരിനെതിരായ ജനരോഷം മറയ്ക്കാനുള്ള ശ്രമമാണിതെന്നും, ഇത്തരം പ്രകോപനങ്ങളെ കോൺഗ്രസ് രാഷ്ട്രീയമായി നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി
Malayalam News Live: വിനോദയാത്രയ്ക്കായി ബാങ്കോക്കിൽ പോയ മലയാളി യുവാവിനെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി
വിനോദയാത്രയ്ക്കായി ബാങ്കോങ്കിൽ പോയ മലയാളി യുവാവിനെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. തലവടി ഗ്രാമപഞ്ചായത്തിലെ ആനപ്രമ്പാൽ തെക്ക് പുന്നശ്ശേരി സ്വദേശിയായ പ്രജിത് പുഷ്പാംഗദൻ (49) ആണ് മരിച്ചത്
Malayalam News Live: കേന്ദ്രം ഉറപ്പുപറഞ്ഞ 2 കാര്യങ്ങൾ നടപ്പാക്കിയാൽ നിരാഹാരം അവസാനിപ്പിക്കാമെന്ന് സോനം വാങ്ചുക്ക്, 'ധർമ്മേന്ദ്ര പ്രധാന്‍റെ രാജി, കുടുംബങ്ങൾക്ക് സഹായധനം'
നിരാഹാര സമരം അവസാനിപ്പിക്കാൻ സോനം വാങ്ചുക്ക് കേന്ദ്രത്തിന് മുന്നിൽ നിബന്ധനകൾ വെച്ചു. വിദ്യാഭ്യാസ മന്ത്രിയുടെ രാജി, ആത്മഹത്യ ചെയ്ത വിദ്യാർത്ഥികളുടെ കുടുംബങ്ങൾക്ക് സഹായധനം നൽകുക എന്നീ ഉറപ്പുകൾ പാലിച്ചാൽ സമരം നിർത്താമെന്ന് അദ്ദേഹം കത്തിലൂടെ അറിയിച്ചു
Malayalam News Live: നിപയിൽ കേരളത്തിന് സമ്പൂർണ ആശ്വാസം, രാമനാട്ടുകരയിൽ നിപ നിരീക്ഷണം പിൻവലിച്ചു; ചികിത്സയിലുള്ള രോഗിയുടെ ആരോഗ്യ നിലയിൽ പുരോഗതി
നിപ ഭീതി പൂർണമായും ഒഴിഞ്ഞതോടെ കോഴിക്കോട് രാമനാട്ടുകരയിൽ ഏർപ്പെടുത്തിയിരുന്ന നിരീക്ഷണം പിൻവലിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു. 42 ദിവസമായി പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യാത്ത സാഹചര്യത്തിലാണ് തീരുമാനം. ചികിത്സയിലുള്ള ഏക രോഗിയുടെ ആരോഗ്യനിലയിൽ പുരോഗതി
Malayalam News Live: ആദ്യം അമ്മയെ പറഞ്ഞുവിട്ടു, എല്ലാം എഴുതിവെച്ച് ജീവനെടുക്കുന്നതിന് മുന്നെ 2 മക്കളേയും ഭാര്യയേയും കൊലപ്പെടുത്തി, സാമ്പത്തിക പ്രതിസന്ധിയെന്ന് സംശയം
കർണാടകയിലെ മൈസൂരുവിൽ ഭാര്യയെയും രണ്ട് പെൺമക്കളെയും ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ ശേഷം വ്യവസായി ജീവനൊടുക്കി
Malayalam News Live: രാഹുൽ ഗാന്ധിയെ കയ്യേറ്റം ചെയ്ത സംഭവം; പ്രതിഷേധിച്ച് നാളെ കെഎസ്‍യു വിദ്യാഭ്യാസ ബന്ദ്
നീറ്റ് പരീക്ഷയുടെ ക്രമവിരുദ്ധമായ നടത്തിപ്പിനെതിരെ സമരം ചെയ്ത പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള എംപി മാരെ കയ്യേറ്റം ചെയ്ത സംഭവത്തിൽ നാളെ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് കെഎസ്‍യു
Malayalam News Live: കടയ്ക്കാവൂരിൽ നടുറോഡിൽ യുവതിയുടെ രണ്ടു കയ്യും വെട്ടി മാറ്റി; ആൺസുഹൃത്ത് പൊലീസ് കസ്റ്റഡിയിൽ
കടയ്ക്കാവൂരിൽ നടുറോഡിൽ യുവതിയുടെ കൈവെട്ടി മാറ്റി. കടയ്ക്കാവൂർ സ്വദേശിനി വിജി(38)ക്കാണ് വെട്ടേറ്റത്. ഗുരുതരമായി പരിക്കേറ്റ വിജിയെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി
Malayalam News Live: ബിജെപി കൗൺസിലർ ആർ സുഗതന് ജാമ്യം അനുവദിച്ച് കോടതി; കാപ്പയുള്ളതിനാൽ ജയിൽ മോചിതനാകാൻ കഴിയില്ല
തിരുവനന്തപുരം കോർപ്പറേഷൻ ബിജെപി കൗൺസിലർ ആർ സുഗതന് രണ്ട് കേസുകളിൽ നെടുമങ്ങാട് കോടതി ജാമ്യം അനുവദിച്ചു. എന്നാൽ, കാപ്പ നിയമപ്രകാരം തടവിലായതിനാൽ സുഗതന് വിയ്യൂർ ജയിലിൽ നിന്ന് പുറത്തിറങ്ങാനാകില്ല.