
തിരുവനന്തപുരം: ശബരിമല പ്രശ്നത്തില്‍ നിയമസഭയില്‍ പ്രതിപക്ഷ പ്രതിഷേധം. സഭയുടെ അവസാന ദിവസമായ ഇന്ന് പ്രതിപക്ഷം ചോദ്യോത്തരവേള ബഹിഷ്കരിച്ചു. ശൂന്യവേളയില്‍ തിരികെയെത്തുമെന്ന് പ്രതിപക്ഷം വിശദമാക്കി. ശബരിമലയിലെ നിരോധനാജ്ഞ പിൻവലിക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം .
പതിനാലാം കേരള നിയമസഭയുടെ പതിമൂന്നാം സമ്മേളനം ഇന്ന് അവസാനിക്കാനിരിക്കെയാണ് പ്രതിപക്ഷം ചോദ്യോത്തരവേള ബഹിഷ്കരിക്കുന്നത്. പതിമൂന്നാം സമ്മേളനത്തിൽ രണ്ടു ദിവസം മാത്രമാണ് നിയമസഭനടപടികള്‍ പൂർണമായും നടന്നത് . പ്രതിപക്ഷത്തിന്‍റെ അസാന്നിധ്യത്തിൽ ചോദ്യോത്തരവേള പുരോഗമിക്കുന്നു. ചോദ്യേത്തരവേള ബഹിഷ്ക്കരിച്ച യുഡിഎഫ് എം എൽ എ മാർ സഭാ കവാടത്തിനു മുന്നിൽ കുത്തിയിരുന്നു പ്രതിഷേധിക്കുകയാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam