
തിരുവനന്തപുരം: തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിന് മുന്നിൽ ബിജെപി സമരപ്പന്തലിന് മുന്നിൽ നടന്ന ആത്മഹത്യാശ്രമത്തില്‍ വന്‍ദുരന്തം ഒഴിവായത് സമയോചിത ഇടപെടലിനെ തുടര്‍ന്നെന്ന് ബിജെപി നേതാവ് സി കെ പത്മനാഭൻ. സ്ഥലത്തുണ്ടായിരുന്ന പൊലീസുകാരും പാർട്ടി പ്രവർത്തകരും കൃത്യസമയത്ത് ഇടപെട്ടത് കൊണ്ടാണ് വലിയ അപകടം ഒഴിവായതെന്ന് നിരാഹാരം അനുഷ്ടിക്കുന്ന സി കെ പത്മനാഭൻ പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയൻ അയ്യപ്പ ഭക്തരുടെ വികാരം ഇനിയും മനസ്സിലാക്കിയിട്ടില്ലെന്നും സി.കെ. പത്മനാഭൻ പറഞ്ഞു. അതേസമയം തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച മുട്ടട അഞ്ചുവയൽ സ്വദേശി വേണുഗോപാലൻ നായര്‍ക്ക് കുടുംബപ്രശ്നങ്ങളുണ്ടായിരുന്നതായാണ് സൂചന.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam