
ദില്ലി: ഇന്ധനവില വർധനയിൽ പ്രതിഷേധിച്ച് കോൺഗ്രസ് ആഹ്വാനം ചെയ്ത ഭാരത് ബന്ദ് രാവിലെ 9മണി മുതൽ 3മണിവരെ. ഇടതുപാര്‍ട്ടികള്‍, സമാജ്‍വാദി പാര്‍ട്ടി, ഡിഎംകെ, ആം ആദ്മി പാര്‍ട്ടി, ജെഡിഎസ് , തൃണമൂൽ, പിഡിപി അടക്കം 20 പാർട്ടികളാണ് കോൺഗ്രസിന്‍റെ ദേശീയ ബന്ധിന് പിന്തുണ നല്‍കുന്നത്.
ബന്ദ് സമാധാനപരമായിരിക്കണം എന്ന് പ്രവർത്തകർക്ക് നേതൃത്വം നിർദ്ദേശം നൽകിയിട്ടുണ്ട്. സർക്കാർ സംവിധാനങ്ങളെ തടസ്സപ്പെടുത്താതെ പ്രതിഷേധിക്കാനാണ് തൃണമൂൽ കോൺഗ്രസിന്റെ ആഹ്വാനം. കഴിഞ്ഞ രണ്ടാഴ്ചക്കിടെ പെട്രോളിന് 2 രൂപ 55 പൈസയും ഡീസലിന് 3 രൂപ 30 പൈസയുമാണ് കൂടിയത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam