
തിരുവനന്തപുരം: പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് സഭ നേരത്തെ പിരിഞ്ഞിരുന്നു. എന്നാല്‍ നാടകീയ സംഭവങ്ങളാണ് ഇന്ന് നിയമസഭയില്‍ അരങ്ങേറിയത്. തുടര്‍ച്ചയായി ചോദ്യോത്തര വേള തടസപ്പെടുത്തുന്നത് അംഗീകരിക്കാനാവില്ലെന്ന് സ്പീക്കര്‍ അറിയച്ചതോടെയാണ് തര്‍ക്കങ്ങള്‍ തുടങ്ങിയത്.
തുടര്‍ച്ചയായ പ്രതിഷേധം അംഗീകരിക്കാനാകില്ലെന്നും ഗവര്‍ണറുടെ പ്രസംഗം എല്ലാവരും കേട്ടതല്ലേ എന്നും സ്പീക്കര്‍ ചോദിച്ചു. തുടര്‍ന്ന് തങ്ങളാരും കസേര മറിച്ചിട്ടിട്ടില്ലെന്നായിരുന്നു സ്പീക്കറോട് പ്രതിപക്ഷാംഗങ്ങളുടെ മറുപടി.
ഇതിന് ശേഷവും സ്പീക്കറും പ്രതിപക്ഷാംഗങ്ങളും തമ്മില്‍ തര്‍ക്കവും വാക്പോരും. ഇതിന് ശേഷമായിരുന്നു ചോദ്യോത്തരവേള റദ്ദാക്കി മറ്റ് നടപടികളിലേക്ക് കടക്കുന്നതായി സ്പീക്കര്‍ ശ്രീരമകൃഷ്ണന്‍ അറിയിച്ചത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam