
ദില്ലി: തെരഞ്ഞെടുപ്പുകളിൽ 50 ശതമാനം വി വി പാറ്റുകൾ എണ്ണണമെന്ന ആവശ്യവുമായി തിങ്കളാഴ്ച്ച തെരെഞ്ഞെടുപ്പ് കമ്മീഷനെ കാണുമെന്ന് പ്രതിപക്ഷ പാർട്ടികൾ. ദില്ലി കോൺസ്റ്റിറ്റ്യൂഷൻ ക്ലബ്ബിൽ ചേർന്ന പ്രതിപക്ഷ പാർട്ടി യോഗത്തിനൊടുവിലാണ് തീരുമാനം. ബാലറ്റിലേക്ക് മടങ്ങുക എന്നതായിരുന്നു യോഗത്തിന്റെ പ്രധാന ആവശ്യം. ബാലറ്റിലേക്ക് മടങ്ങാനായില്ലെങ്കിൽ വരുന്ന ലോക് സഭ തെരെഞ്ഞെടുപ്പിൽ 50% എങ്കിലും വി വി പാറ്റ് ഉറപ്പാക്കണം.
തെരെഞ്ഞെടുപ്പിൽ ഒന്നാമതും രണ്ടാമതും വരുന്ന സ്ഥാനാർത്ഥികളുടെ വോട്ട് നിലയിലെ അന്തരം 5% ആണെങ്കിൽ മുഴുവൻ വി വി പാറ്റ് സ്ലിപ്പുകളും എണ്ണണമെന്ന ആവശ്യവും അംഗങ്ങൾ തെരെഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കും. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി, മുന്‍ പ്രതിരോധമന്ത്രി എ കെ ആൻറണി, ശരത് പവാർ, ടി ഡി പി നേതാവ് ചന്ദ്രബാബു നായിഡു, എന്നിവരടക്കം ഇരുപത്തിയൊന്ന് പ്രതിപക്ഷാംഗങ്ങളാണ് യോഗത്തിൽ പങ്കെടുത്തത്.
വോട്ടിംഗ് മെഷീന്‍റെ സുധാര്യതയില്‍ ജനങ്ങള്‍ക്കിടയില്‍ സംശയമുണ്ട്. അതുകൊണ്ട് വി വി പാറ്റ് സംവിധാനം ഉപയോഗിക്കണമെന്നും തെരഞ്ഞെടുപ്പ് സംവിധാനത്തിലുള്ള വിശ്വാസം ഉറപ്പ് വരുത്തണമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
എന്നാല്‍ രണ്ട് ദശകമായി ഇവിഎം ആണ് ഉപയോഗിക്കുന്നതെന്നും ബാലറ്റ് പേപ്പറിലേക്ക് ഒരു തിരിച്ച് പോക്കുണ്ടാകില്ലെന്നും മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷ്ണര്‍ പറഞ്ഞതായി പിടിഐ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ബാലറ്റ് പേപ്പര്‍ സംവിധാനത്തിന് കൂടുതള്‍ മാനവ വിഭശേഷി വേണ്ടിവരുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam