ശാരീരികാവശതയ്ക്കിടെയിലും നൂറുമേനി കൊയ്ത് ജൈവ കര്‍ഷകന്‍

Web Desk |  
Published : Apr 13, 2018, 04:32 PM ISTUpdated : Jun 08, 2018, 05:51 PM IST
ശാരീരികാവശതയ്ക്കിടെയിലും നൂറുമേനി കൊയ്ത് ജൈവ കര്‍ഷകന്‍

Synopsis

അപകടത്തില്‍ ഒരു കൈ നഷ്ടപ്പെട്ട ഇദ്ദേഹം തന്റെ വീടിനോട് ചേര്‍ന്നുള്ള, ഒരേക്കറോളം വരുന്ന പാടം പാട്ടത്തിനെടുത്താണ് കൃഷി ആരംഭിച്ചത്.

ആലപ്പുഴ: അവശതകള്‍ തളര്‍ത്താത്ത ആത്മധൈര്യം കൊണ്ട് കര്‍ഷകന്‍ ജൈവ പച്ചക്കറി കൃഷിയില്‍ നേടിയത് നൂറുമേനി. പെരുമ്പളം പഞ്ചായത്തില്‍ അഞ്ചാം വാര്‍ഡില്‍ ചാത്തനാട്ട് അപ്പുക്കുട്ടന്‍ നായരാണ് കൃഷിയില്‍ മികച്ച വിളവ് നേടിയത്. അപകടത്തില്‍ ഒരു കൈ നഷ്ടപ്പെട്ട ഇദ്ദേഹം തന്റെ വീടിനോട് ചേര്‍ന്നുള്ള, ഒരേക്കറോളം വരുന്ന പാടം പാട്ടത്തിനെടുത്താണ് കൃഷി ആരംഭിച്ചത്. നിലം ഒരുക്കാനും, വിത്ത് പാകാനും, പരിപാലിയ്ക്കാനും ഭാര്യയും കൂട്ടിന് ഉണ്ടായിരുന്നു. വെള്ളരി, തണ്ണിമത്തന്‍, പാവല്‍, വെണ്ട, വഴുതന, പയറ്, പടവലം, ചീര, പച്ചമുളക് തുടങ്ങി വളരെ സമൃദ്ധമാണ് കൃഷിത്തോട്ടം. പൂര്‍ണ്ണമായും ജൈവകൃഷി രീതിയാണ് ഈ കര്‍ഷകന്‍ തുടരുന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തിരുവനന്തപുരം വിമാനത്താവളത്തിൽ രാജ്യാന്തര സർവീസുകളിൽ 10 ശതമാനം വർധന, സമ്മർ ഷെഡ്യൂളിൽ ഇനി 340 പ്രതിവാര രാജ്യാന്തര സർവീസുകൾ
ആലപ്പുഴയിൽ തുടരാൻ പി.പി ചിത്തരഞ്ചൻ, കന്നിയങ്കത്തിന് എ.ഡി തോമസും; ഇത്തവണയും തീപാറും പോരാട്ടം!