
ദില്ലി: അവാർഡ് ദാന ചടങ്ങിൽ അണിയാന്‍ നല്‍കിയ ആഭരണം തിരികെ നൽകിയില്ല. ബോളിവുഡ് നടിക്കെതിരെ പരാതിയുമായി ആഭരണ നിര്‍മാതാക്കള്‍. ദാദാസാഹിബ് ഫാല്‍ക്കെ അവാര്‍ഡ് ദാന ചടങ്ങില്‍ അണിയാൻ വേണ്ടിയാണ് ബോളിവുഡ് നടിയും ബിഗ് ബോസ് റിയാലിറ്റി ഷോ താരവുമായ ഹിന ഖാനെയ്ക്ക് ആഭരണം നൽകിയത്. എന്നാൽ ചടങ്ങ് കഴിഞ്ഞിട്ടും ആഭരണം തിരികെ നൽകാൻ ഹിന തയ്യാറായില്ല. നടിക്കെതിരെ ആഭരണ നിർമ്മാതാക്കൾ നടപടിക്കൊരുങ്ങുകയാണ്.
12 ലക്ഷം രൂപയാണ് ആഭരണങ്ങളുടെ വില. അവാർഡ് ദാന ചടങ്ങ് നടന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും തിരികെ കൊടുക്കാത്തതിനാൽ ഇവർ പ്രതിനിധികളെ അയച്ചു. എന്നാൽ വരെ ഭീഷണിപ്പെടുത്തുകയാണ് ഹിനാ ഖാൻ ചെയ്തതെന്ന് നിർമ്മാതാക്കൾ പറയുന്നു. നിയമനടപടികളുമായി മുന്നോട്ട് പോകാനാണ് ആഭരണ ഉടമകളുടെ തീരുമാനം. വിൽപന തടസ്സപ്പെടുത്തിയതിന്റെ പേരിൽ രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരവും നിർമ്മാതാക്കൽ ഹിനയോട് ആവശ്യപ്പെട്ടു.
എന്നാൽ ഈ ആരോപണം പാടെ നിഷേധിച്ചു കൊണ്ടാണ് ഹിന ഖാൻ രംഗത്ത് വന്നിരിക്കുന്നത്. തനിക്ക് ലഭിക്കാത്ത ആഭരണങ്ങൾ എങ്ങനെയാണ് തിരിച്ചു കൊടുക്കുന്നതെന്നാണ് ഹിനയുടെ ചോദ്യം. ട്വിറ്ററിലൂടെയാണ് നടി ഈ ആരോപണം നിഷേധിച്ച് പോസ്റ്റ് ചെയ്തിരിക്കുന്നത്. എന്തിനാണ് തനിക്ക് നോട്ടീസ് അയച്ചിരിക്കുന്നതെന്ന് മനസ്സിലാകുന്നേയില്ലെന്നായിരുന്നു നടിയുടെ പ്രതികരണം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam