മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി; ഓർത്തഡോക്സ് വൈദികരെ അറസ്റ്റ് ചെയ്യുമെന്ന് സൂചന

Web Desk |  
Published : Jul 11, 2018, 12:49 PM ISTUpdated : Oct 04, 2018, 02:57 PM IST
മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി; ഓർത്തഡോക്സ് വൈദികരെ അറസ്റ്റ് ചെയ്യുമെന്ന് സൂചന

Synopsis

ലൈംഗിക പീഡനപരാതിയിൽ  ഓർത്തഡോക്സ് വൈദികരെ അറസ്റ്റ് ചെയ്യുമെന്ന് സൂചന

കൊച്ചി: ഓര്‍ത്തഡോക്‌സ് സഭയിലെ വൈദികര്‍ക്കെതിരായുള്ള ലൈംഗിക പീഡന ആരോപണത്തില്‍ മൂന്ന് വൈദികരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. പ്രഥമ ദൃഷ്ട്യാ തെളിവുണ്ടെന്ന നിരീക്ഷണത്തെ തുടർന്നാണ് മൂവരുടെയും ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയത്.വൈദികരെ സംരക്ഷിക്കില്ലെന്ന് സഭയും വ്യക്തമാക്കി.

വീട്ടമ്മയെ പീഡിപ്പിച്ച കേസിൽ ദല്‍ഹി ഭദ്രാസനത്തിലെ ഫാ. ജെയ്‌സ് കെ ജോര്‍ജ്, ഫാ. സോണി വര്‍ഗീസ്, ഫാ. ജോബ് മാത്യു എന്നിവര്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യ ഹര്‍ജിയാണ് കോടതി തള്ളിയത്. വ്യക്തമായ മൊഴിയുള്ളതിനാല്‍ പ്രതികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടത് അത്യാവശ്യമാണെന്ന ക്രൈംബ്രാഞ്ച് ആവശ്യം അംഗീകരിച്ചായിരുന്നു കോടതി നടപടി .അന്വേഷണസംഘത്തിന് തുടർനടപടികളുമായി മുന്നോട്ട് പോകാമെന്നും കോടതി വ്യക്തമാക്കി.

എന്നാൽ ഫാ.ജോൺസൻ വി മാത്യുവിന്റെ മുൻ കൂർ ജാമ്യാപേക്ഷയിൽ തീരുമാനം ആയില്ല. ഇത് കോടതി പിന്നീട് പരിഗണിക്കും. ഓര്‍ത്തഡോക്‌സ് സഭയിലെ അഞ്ച് വൈദികര്‍ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ യുവതിയുടെ മൊഴി പോലീസ് ഇന്നലെയും രേഖപ്പെടുത്തിയിരുന്നു. അറസ്റ്റ് ഉറപ്പായതോടെയാണ് വൈദികര്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യം തേടിയത്. ഇവർ ഇപ്പോഴും ഒളിവിലാണ്. അതേ സമയം പ്രതികളായ വൈദികരെ സഭ സംരക്ഷിക്കില്ലെന്ന ഓർത്തഡോക്സ് സഭാ ട്രസ്റ്റി ഫാ. എം ഒ ജോൺ പ്രതികരിച്ചു.

വൈദികർക്കെതിരെ ശക്തമായ നടപടികളുമായി സഭയും നീതിന്യായ സംവിധാനവും മുന്നോട്ടു പോകണമെന്ന് ബലാത്സംഗം ചെയ്യപ്പെട്ട യുവതിയുടെ ഭർത്താവ് ആവശ്യപ്പെട്ടു. കോടതിക്കും ദൈവത്തിനും നന്ദി പറയുന്നതായും പരാതിക്കാരൻ പ്രതികരിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ട്രെയിൻ യാത്രക്കാർക്ക് മുന്നറിയിപ്പ്; നിർമ്മാണ പ്രവർത്തികൾ മൂലം ട്രെയിൻ സർവീസുകളിൽ മാറ്റം
സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷം; പുറത്തുനിന്ന് വൈദ്യുതി വാങ്ങാനായില്ല, നാളെ ഉന്നതതല യോ​ഗം, തുടർനടപടികൾ ഉടനുണ്ടായേക്കും