
മോസ്‌കോ: ലോകകപ്പില്‍ ക്രൊയേഷ്യക്കെതിരായ സെമി ഫൈനൽ പെനാൽറ്റി ഷൂട്ടൗട്ടിലേക്കെത്തിയാൽ ഗോളി ജോർദാൻ പിക്ഫോർഡിന്‍റെ വെളളക്കുപ്പിയിലാണ് ഇംഗ്ലണ്ടിന്‍റെ ഭാവിയിരിക്കുന്നത്.
കൊളംബിയക്കെതിരെ നിർണായക ഷൂട്ടൗട്ടിലേക്ക് നീങ്ങിയ പ്രീ ക്വാർട്ടർ. പരിശീലകൻ ഗാരത് സൗത് ഗേറ്റുമായി സംസാരിച്ചതിന് പിന്നാലെ ഇംഗ്ലണ്ട് ഗോളി ജോർദാൻ പിക്ഫോർഡ് ഒരു വെളളക്കുപ്പി കയ്യിലെടുത്തു. ടവ്വലിൽ അതും പൊതിഞ്ഞെടുത്ത് ഗോൾ പോസ്റ്റിലേക്ക് നീങ്ങി. ചാട്ടം പിഴയ്ക്കാതെ കാർലോസ് ബെക്കെയുടെ കിക്ക് തടുത്ത് പിക്ഫോർഡ് ഇംഗ്ലണ്ടിന്‍റെ വീരനായകനായി. അവരുടെ പെനാൽറ്റി ശാപം തീർത്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam