തോക്കുധാരി വെടിയേറ്റ് കൊല്ലപ്പെടുകയും ചെയ്തു. പതിയിരുന്നാണ് ഭീകരൻ ആക്രമിച്ചതെന്നും അധികൃതർ വ്യക്തമാക്കി.

ദമസ്കസ്: സിറിയയിൽ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരൻ നടത്തിയ ആക്രമണത്തിൽ മൂന്ന് അമേരിക്കക്കാർ കൊല്ലപ്പെട്ടതായി യുഎസ് സെൻട്രൽ കമാൻഡ് (CENTCOM) അറിയിച്ചു. രണ്ട് യുഎസ് സർവീസ് അംഗങ്ങളും ഒരു യുഎസ് സിവിലിയനും കൊല്ലപ്പെടുകയും മൂന്ന് സർവീസ് അംഗങ്ങൾക്ക് പരിക്കേൽക്കുകയും ചെയ്തു. തോക്കുധാരി വെടിയേറ്റ് കൊല്ലപ്പെടുകയും ചെയ്തു. പതിയിരുന്നാണ് ഭീകരൻ ആക്രമിച്ചതെന്നും അധികൃതർ വ്യക്തമാക്കി. മിഡിൽ ഈസ്റ്റിലെ അമേരിക്കൻ സൈന്യത്തിന്റെ മേൽനോട്ടം വഹിക്കുന്ന വിഭാ​ഗമാണ് സെന്റ്കോം.

ഗ്രാമ ​ന​ഗര വ്യത്യാസമില്ലാതെ ആഞ്ഞ് വീശിയ കോൺ​ഗ്രസ് തരം​ഗം; അന്തിമ കണക്ക് ഇങ്ങനെ