10:42 PM (IST) Jul 24

Malayalam News Live :നാടിനെ നടുക്കിയ കൊലപാതകം, 24 കാരനായ യുവാവിനെ സുഹൃത്ത് വെട്ടിക്കൊലപ്പെടുത്തി

ആര്യാടിൽ യുവാവിനെ സുഹൃത്ത് കുത്തിക്കൊന്നു. ആര്യാട് സ്വദേശി അജിയുടെ മകൻ അഖിൽ (അച്ചു- 24) ആണ് അതിദാരുണമായി കൊല്ലപ്പെട്ടത്

Read Full Story
10:06 PM (IST) Jul 24

Malayalam News Live :കസ്റ്റഡിയില്‍ നിന്നും വധശ്രമ കേസ് പ്രതി ഓടി രക്ഷപ്പെട്ടു, 4 പൊലീസുകാർക്ക് സസ്പെന്‍ഷൻ

പോലീസ് കസ്റ്റഡിയില്‍ നിന്നും വധശ്രമ കേസ് പ്രതി ഓടി രക്ഷപ്പെട്ട സംഭവത്തില്‍ നാല് പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

Read Full Story
09:50 PM (IST) Jul 24

Malayalam News Live :അംഗന്‍വാടി അടിച്ചുതകര്‍ത്ത് വരുത്തിവച്ചത് രണ്ട് ലക്ഷം രൂപയുടെ നാശനഷ്ടം; യുവാവിനെ അറസ്റ്റ് ചെയ്ത് പോലീസ്

നാട്ടിലെ അംഗന്‍വാടി അടിച്ചുതകര്‍ത്ത സംഭവത്തില്‍ യുവാവിനെ അറസ്റ്റ് ചെയ്ത് പോലീസ്

Read Full Story
09:32 PM (IST) Jul 24

Malayalam News Live :16 ദിവസം മാത്രം പ്രായമായ കുഞ്ഞിനെ അപരിചിതയുടെ കയ്യിൽ ഏല്‍പ്പിച്ച് അമ്മ കടന്നു കളഞ്ഞു; അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രസവിച്ച 16 ദിവസം പ്രായമുള്ള പെണ്‍കുഞ്ഞിനെ ഉപേക്ഷിച്ച് മാതാവ് കടന്നുകളഞ്ഞതായി പരാതി

Read Full Story
08:41 PM (IST) Jul 24

Malayalam News Live :കോറോ ഹെൽത്തിലെ കൂട്ടപ്പിരിച്ചുവിടല്‍; ജീവനക്കാർക്ക് 5 മാസത്തെ ശമ്പളം കൂടി നൽകി, ചർച്ചയ്ക്ക് പിന്നാലെ നടപടി

കോറോ ഹെൽത്തിലെ കൂട്ടപ്പിരിച്ചുവിടല്‍ പിന്നാലെ പിരിച്ച് വിട്ട ജീവനക്കാർക്ക് 5 മാസത്തെ ശമ്പളം കൂടി നൽകി കമ്പനി

Read Full Story
07:11 PM (IST) Jul 24

Malayalam News Live :മുറിയിൽ ഭാരതാംബയുടേയും ശ്യാമപ്രസാദ് മുഖർജിയുടെയും ചിത്രം; കേരള നിയമസഭയിൽ പാർലമെൻ്ററി പാർട്ടി ഓഫീസ് തുടങ്ങി ബിജെപി

നിയമസഭാ മന്ദിരത്തിലെ ബിജെപി പാർലമെൻ്ററി പാർട്ടി ഓഫീസ് പ്രവർത്തനം തുടങ്ങി. പാർട്ടി സംസ്ഥാന പ്രസിഡൻ്റ് രാജീവ് ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്തു.

Read Full Story
06:43 PM (IST) Jul 24

Malayalam News Live :കേരള ഹൗസിൽ നാടകീയ രംഗങ്ങൾ; കനയ്യ കുമാറും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മിൽ തർക്കം, ഇത് അമിത് ഷായുടെ മനോഭാവമെന്ന് കനയ്യ കുമാര്‍

കേരള ഹൗസിൽ നാടകീയ രംഗങ്ങള്‍. കോൺഗ്രസ് നേതാവ് കനയ്യ കുമാറും കേരള ഹൗസ് സുരക്ഷാ ഉദ്യോഗസ്ഥരും തമ്മില്‍ തര്‍ക്കം. കനയ്യ കുമാര്‍ കേരള ഹൗസിൽ മുറി ബുക്ക് ചെയ്തിരുന്നു. എന്നാല്‍, ബുക്ക് ചെയ്ത മുറി നൽകിയില്ല എന്നതിനെ ചൊല്ലിയാണ് തര്‍ക്കം.

Read Full Story
06:28 PM (IST) Jul 24

Malayalam News Live :വിദേശ ഇനത്തിൽപ്പെട്ടതും അല്ലാത്തതും, എല്ലാം ഒരു മറ, ആക്രമിക്കുന്നതിനെ അഴിച്ചുവിട്ട് പൊലീസിനെ ചെറുക്കാൻ ശ്രമിച്ചു; കഞ്ചാവ് വിറ്റ യുവാക്കൾ പിടിയിൽ

നെടുമ്പാശേരിയിൽ വീടിനകത്ത് നായ്ക്കളെ വളർത്തി അതിന്‍റെ മറവിൽ കഞ്ചാവ് കച്ചവടം നടത്തിയെന്ന കേസിൽ വീട്ടുടമയുൾപ്പെടെ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു

Read Full Story
06:06 PM (IST) Jul 24

Malayalam News Live :ബ്രഹ്മദത്തൻ തന്ത്രിയാകാൻ യോഗ്യനെന്ന് വിദഗ്ധസമിതി; ഇന്ന് ബോർഡിന് റിപ്പോർട്ട് നൽകും, നാളെ അന്തിമ തീരുമാനം

ബ്രഹ്മദത്തൻ തന്ത്രിയാകാൻ യോഗ്യനാണെന്ന് ദേവസ്വം ബോർഡ് നിയോഗിച്ച വിദഗ്ധസമിതി. അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാട് അടങ്ങുന്ന സമിതിയാണ് ബ്രഹ്മദത്തന് താന്ത്രിക വിദ്യയിൽ പ്രാഗല്ഭ്യമുണ്ടെന്ന് വിലയിരുത്തിയത്.

Read Full Story
06:00 PM (IST) Jul 24

Malayalam News Live :ഓട്ടോയിൽ നിന്ന് റോഡിലേക്ക് തെറിച്ചുവീണു, ശരീരത്തിലൂടെ ലോറി കയറി, സ്കൂൾ വിട്ട് വീട്ടിലേക്ക് മടങ്ങുന്നതിനിടെ രാണ്ടാം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

ഓട്ടോയിൽ നിന്ന് റോഡിലേക്ക് തെറിച്ചുവീണ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. രണ്ടാം ക്ലാസ് വിദ്യാർത്ഥി അമൽ ആണ് മരിച്ചത്

Read Full Story
04:55 PM (IST) Jul 24

Malayalam News Live :ആ നഷ്ടം ഇഡി നികത്തി, സിപിഎം പ്രവർത്തകർ തകർത്ത ടാക്സിക്ക് നഷ്ടപരിഹാരം നൽകി എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്; മുഴുവൻ തുകയും കൈമാറി

പിണറായി വിജയൻ്റെ വീട്ടിൽ നടത്തിയ ഇഡി പരിശോധനയെ ചൊല്ലിയുള്ള സിപിഎം ആക്രമണത്തിൽ തകർന്ന ടാക്സിക്ക് നഷ്ടപരിഹാരം നൽകി ഇഡി. മുഴുവൻ നഷ്ടപരിഹാരത്തുകയും ഇഡി കൈമാറി. തിരുവനന്തപുരം സ്വദേശിയായ ടാക്സി ഡ്രൈവർക്ക് ആണ് പണം കൈമാറിയത്.

Read Full Story
04:49 PM (IST) Jul 24

Malayalam News Live :ആകെയുള്ളത് 127 അറ്റൻഡ‍ർമാർ, പാചകവും ഇവർ തന്നെ, പേരൂർക്കട മാനസികാരോഗ്യകേന്ദ്രത്തിലെ അവസ്ഥ ആശങ്കപ്പെടുത്തുന്നത്, നേരിട്ട് വിലയിരുത്തി ഹൈക്കോടതി

പേരൂർക്കട മാനസികാരോഗ്യകേന്ദ്രത്തിലെ അവസ്ഥ ആശങ്കപ്പെടുത്തുന്നത് എന്ന് ഹൈക്കോടതി

Read Full Story
04:41 PM (IST) Jul 24

Malayalam News Live :`ഇനി അങ്ങോട്ട് അടിമുടി മാറ്റം'; പാർട്ടിയെ പുതുക്കി പണിയുകയാണ് ലക്ഷ്യമെന്ന് എംവി ​ഗോവിന്ദൻ

പാർട്ടിയിൽ ഇനി അങ്ങോട്ട് അടിമുടി മാറ്റമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദൻ. സംഘടനാപരവും പ്രത്യയ ശാസ്ത്രപരവുമായ മാറ്റങ്ങൾ ചർച്ച ചെയ്യുമെന്നും ജനങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു

Read Full Story
03:47 PM (IST) Jul 24

Malayalam News Live :പെല്ലറ്റാക്രമണം നടത്തിയിട്ടില്ലെന്ന് ഡല്‍ഹി പൊലീസ്, തെളിവ് നിരത്തി 28കാരൻ, ശരീരത്തിലാകെ മുറിവുകൾ, അതിക്രമം ജന്തർ മന്തറിലെ മാർച്ചിനിടെ

നീറ്റ് പരീക്ഷാ പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടി ജൂലൈ 20-ന് ജന്തർ മന്തറിൽ സംഘടിപ്പിച്ച പാർലമെന്‍റ് മാർച്ചിനിടെ പെല്ലറ്റ് ആക്രമണമേറ്റതായി 28-കാരനായ യുവാവ് മാധ്യമങ്ങളോട് വെളിപ്പെടുത്തി

Read Full Story
03:35 PM (IST) Jul 24

Malayalam News Live :ദില്ലി ആർഎംഎൽ ആശുപത്രി അധികൃതർക്ക് എതിരെ പരാതിയുമായി മലയാളി ഡോക്ടർ; `പ്രതിഷേധത്തിനിടെ കുഴഞ്ഞു വീണ രണ്ട് കുട്ടികളെ കുറിച്ച് വിവരം നൽകുന്നില്ല'

ദില്ലി ആർഎംഎൽ ആശുപത്രി അധികൃതർക്ക് എതിരെ പരാതിയുമായി മലയാളി ഡോക്ടർ രം​ഗത്ത്. സിജെപി പ്രതിഷേധത്തിനിടെ കുഴഞ്ഞു വീണ് ആശുപത്രിയിലായ കുട്ടികളെ കുറിച്ച് അധികൃതർ വിവരം നൽകുന്നില്ലെന്നാണ് പരാതി.

Read Full Story
03:31 PM (IST) Jul 24

Malayalam News Live :ചർച്ചയിൽ അന്തിമ തീരുമാനമായില്ല; രണ്ട് ആവശ്യങ്ങളിൽ അനുകൂല നിലപാട്; ധർമേന്ദ്ര പ്രധാൻ രാജിവെക്കും വരെ സമരമെന്ന് സിജെപി

വിദ്യാർത്ഥികൾക്കെതിരായ കേസുകൾ പിൻവലിക്കണമെന്ന ആവശ്യത്തിലും, ആത്മഹത്യ ചെയ്ത വിദ്യാർത്ഥികളുടെ കുടുംബത്തിന് നഷ്‌ടപരിഹാരം നൽകുന്നതിലും അനുകൂല നിലപാട് സ്വീകരിച്ചതായി സിജെപി വക്താക്കൾ പറഞ്ഞു. ധർമേന്ദ്ര പ്രധാന്‍റെ രാജിയിൽ നാളെത്തെ ചർച്ചയിൽ നിലപാടറിയിക്കാമെന്ന് സർക്കാർ അറിയിച്ചതായി സമരക്കാർ

Read Full Story
02:58 PM (IST) Jul 24

Malayalam News Live :പരീക്ഷ ചോദ്യപേപ്പർ ചോർച്ചയ്ക്ക് ശിക്ഷ കൂട്ടാനുള്ള ബില്ലിന് മന്ത്രിസഭ അം​ഗീകാരം; തിങ്കളാഴ്ച ബിൽ ലോക്സഭയിൽ

പരീക്ഷ ചോദ്യപേപ്പർ ചോർച്ചയ്ക്ക് ശിക്ഷ കൂട്ടാനുള്ള ബിൽ മന്ത്രിസഭ അംഗീകരിച്ചു. തിങ്കളാഴ്ച ബിൽ ലോക്സഭയിൽ കൊണ്ടുവരും.

Read Full Story
02:51 PM (IST) Jul 24

Malayalam News Live :`ഞാൻ മരിക്കാനും തയാറായിരുന്നു'; സമരത്തിനിടെ പൊലീസ് വാഹനം തടഞ്ഞുനിർത്തി വൈറലായി യുവതി, ചോദ്യ പേപ്പർ ചോർച്ചയിൽ ജീവൻ നഷ്ടമായ കുട്ടികളാണ് സമരത്തിൻ്റെ മുഖമെന്ന് റിയ ആഹിർ

പ്രതിഷേധം ചെയ്യാനെത്തിയപ്പോൾ കൂടെയുള്ളവരെ കസ്റ്റഡിയിലെടുത്തത് കണ്ടാണ് പൊലീസ് വാൻ തടഞ്ഞതെന്ന് റിയ ആഹിർ ഏഷ്യാനെറ്റ്‌ ന്യൂസിനോട്. താനല്ല, ചോദ്യ പേപ്പർ ചോർച്ചയിൽ ജീവൻ നഷ്ടമായ കുട്ടികളാണ് ഈ സമരത്തിൻ്റെ മുഖമെന്നും അവർ വ്യക്തമാക്കി.

Read Full Story
01:59 PM (IST) Jul 24

Malayalam News Live :കാത്തലിക് സിറിയന്‍ ബാങ്കിൽ പണയം വച്ചത് നൂറ് പവൻ, തിരിച്ചെടുക്കാനെത്തിയപ്പോൾ സ്വർണമില്ല, മാനേജരും സുഹൃത്തും കൂടി തട്ടിയത് വൻതുക

ബിസിനസ്സ് അവശ്യത്തിനായാണ് തീരുര്‍ സ്വദേശി കാത്തലിക് സിറിയന്‍ ബാങ്കില്‍ നൂറ് പവനോളം തൂക്കംവരുന്ന സ്വര്‍ണം പണയം വച്ച് വായ്പയെടുത്തത്. തുക തിരിച്ചടക്കാന്‍ എത്തിയപ്പോഴാണ് കുറച്ച് സ്വര്‍ണം നഷ്ടപ്പെട്ടതായി അറിയുന്നത്.

Read Full Story
01:55 PM (IST) Jul 24

Malayalam News Live :പികെ ശ്രീമതിയുടെ പരാതിയിൽ ഇടപെട്ട് മുഖ്യമന്ത്രി; കർശന നടപടിക്ക് നിർദേശം, പരാതി ആഭ്യന്തര വകുപ്പിന് കൈമാറി

സിപിഎം കേന്ദ്ര കമ്മിറ്റിയം​ഗം ‌പികെ ശ്രീമതിയുടെ പരാതിയിൽ ഇടപെട്ട് മുഖ്യമന്ത്രി വിഡി സതീശൻ. പരാതിയിൽ കർശന നടപടിയെടുക്കാൻ വിഡി സതീശൻ നിർദേശം നൽകി

Read Full Story