പി.കെ ശശിക്ക് എം.എല്‍.എ എന്ന പരിഗണന ലഭിക്കില്ല; പി.ശ്രീരാമകൃഷ്ണന്‍

Published : Sep 09, 2018, 02:13 PM ISTUpdated : Sep 10, 2018, 01:27 AM IST
പി.കെ ശശിക്ക് എം.എല്‍.എ എന്ന പരിഗണന ലഭിക്കില്ല; പി.ശ്രീരാമകൃഷ്ണന്‍

Synopsis

പീഡനാരോപണത്തില്‍ പി.കെ ശശിക്ക് എം.എല്‍.എ ആയതിനാല്‍ പ്രത്യേക പരിഗണന ലഭിക്കില്ലെന്ന് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍.എം.എൽ.എ ആയതിനാൽ പരിഗണന ലഭിക്കുമെന്ന് ചിലർ കരുതുന്നുണ്ടാവും എന്നാല്‍ അത് ലഭിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരം:പി.കെ ശശിക്കെതിരായ ആരോപണത്തില്‍ എം.എൽ.എ എന്ന പരിഗണന ലഭിക്കില്ലെന്ന്  നിയമസഭ സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ. നിയമം നിയമത്തിന്‍റെ വഴിക്ക് പോകും. എം.എൽ.എ ആയതിനാൽ പരിഗണന ലഭിക്കുമെന്ന് ചിലർ കരുതുന്നുണ്ടാവും എന്നാല്‍ അത് ലഭിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

പി.കെ ശശിക്കെതിരായി ഡിവൈഎഫ്ഐ നേതാവായ യുവതി നല്‍കിയ പരാതി പാര്‍ട്ടി ഗൗരവമായി പിഗണിക്കുമെന്ന് പാര്‍ട്ടി നിയോഗിച്ച അന്വേഷണ കമ്മീഷന്‍ അംഗമായ മന്ത്രി എ.കെ ബാലന്‍ ഇന്നലെ പറഞ്ഞിരുന്നു. കെ.പി.ശശിക്കെതിരായ പരാതി കിട്ടിയ ഉടൻതന്നെ ഇടപെട്ടിരുന്നെന്നും എംഎല്‍എയോട് വിശദീകരണം തേടിയിരുന്നതായും സിപിഎം സംസ്ഥാന സമിതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

എന്നാല്‍ നിങ്ങൾ പറയുന്ന പരാതിയെക്കുറിച്ച് എനിക്കറിയില്ല. അങ്ങനെയൊരു പരാതിയെക്കുറിച്ച് പാര്‍ട്ടി എന്നോട് പറഞ്ഞിട്ടില്ലെന്നായിരുന്നു ശശി നേരത്തേ പ്രതികരിച്ചത്. നേരത്തേ തന്നെ വിശദീകരണം തേടിയിരുന്നു എന്ന നിലപാട് സിപിഎം എടുത്തതോടെ ശശിയുടെ വാദം പൊളിഞ്ഞിരുന്നു.  

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഐഎഎസ് പദവിയിൽ വിരമിച്ചു, 67 വയസ് പിന്നിട്ടിട്ടും സർക്കാർ പദവിയിൽ; ഷെയ്‌ക് പരീതിൻ്റെ സേവന കാലാവധി വീണ്ടും നീട്ടി
'ഭരണവിരുദ്ധ വികാരം പ്രാദേശിക ജനവിധിയെ ബാധിച്ചു' എ പത്മകുമാറിനെതിരായ സംഘടനാ നിലപാട് ശരിയെന്ന് സിപിഎം സെക്രട്ടേറിയറ്റ്