മണലില്‍ കവിത വിരിയിച്ച് രാജ്‌മോഹനന്റെ ചിത്രപ്രദര്‍ശനം

Published : Dec 28, 2017, 10:17 AM ISTUpdated : Oct 04, 2018, 11:50 PM IST
മണലില്‍ കവിത വിരിയിച്ച് രാജ്‌മോഹനന്റെ ചിത്രപ്രദര്‍ശനം

Synopsis

ആലപ്പുഴ: കടല്‍ മണല്‍കൊണ്ട് ചിത്രരചനയില്‍ വിസ്മയം തീര്‍ക്കുകയാണ് സര്‍ക്കാര്‍ ജീവനക്കാരനായ രാജ്‌മോഹന്‍. സംസ്ഥാനത്തെ വിവിധ കടല്‍ത്തീരങ്ങളില്‍ നിന്ന് ശേഖരിച്ച പലതരം മണല്‍ ഉപയോഗിച്ചുള്ള ചിത്രങ്ങളുടെ പ്രദര്‍ശനം ആലപ്പുഴ ലളിതകലാ അക്കാദമി ആര്‍ട്ട് ഗ്യാലറിയില്‍ ആരംഭിച്ചു. ആലപ്പുഴ ജില്ലാപഞ്ചായത്ത് സീനിയര്‍ ക്ലാര്‍ക്കായ രാജ്‌മോഹന്റെ മണല്‍ ചിത്രങ്ങള്‍ ദിവസങ്ങള്‍ക്കുള്ളില്‍ത്തന്നെ ജനശ്രദ്ധ നേടി. 

മുഖ്യമന്ത്രി പിണറായി വിജയന്‍, മുന്‍ രാഷ്ട്രപതി അബ്ദുള്‍ കലാം, സച്ചിന്‍ തെണ്ടുല്‍ക്കര്‍, ഇന്ദിരാഗാന്ധി, തുടങ്ങിവരുടെ ഉള്‍പ്പെടെ അറുപതിലേലേറെ ചിത്രങ്ങള്‍, കൃഷ്ണലീല ഇതുവരെ വരച്ചുകഴിഞ്ഞു. ഒരുദിവസം മുതല്‍ മൂന്ന് മാസം വരെ എടുത്താണ് പല ചിത്രങ്ങളും പൂര്‍ത്തീകരിച്ചിട്ടുള്ളത്. മഞ്ഞ, കറുപ്പ്. ചുവപ്പ്, പഞ്ചസാര എന്നീ നിറങ്ങളിലുള്ള മണലാണ് ചിത്രരചനയ്ക്കായി തെരഞ്ഞെടുക്കുന്നത്. കറുത്ത മണല്‍ രാജ്‌മോഹന് ഒരു സുഹൃത്ത് സമ്മാനിച്ചതാണ്. മണല്‍ ഖനനം ചെയ്യുമ്പോള്‍ മിച്ചം വരുന്ന വേസ്റ്റ് മണലാണിത്. ക്യാന്‍വാസില്‍ ഫെവിക്കോള്‍ ഉപയോഗിച്ചതിന് ശേഷമാണ് മണല്‍ വിതറുന്നത്. ചിത്രത്തിന്റെ രീതി അനുസരിച്ച് വിവിധ ഷേഡുകളില്‍ മണല്‍ വിതറുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണെന്ന് രാജ്‌മോഹന്‍ പറയുന്നു. തിരുവനന്തപുരം സ്വദേശിയായ രാജ്‌മോഹന്‍ മൂന്ന് വര്‍ഷമായി ആലപ്പുഴയിലാണ് താമസം. 

ശംഖുമുഖം, അഴീക്കല്‍, ആലപ്പുഴ ബീച്ച്, ചെറായി എന്നിവിടങ്ങളിലെ കടല്‍ത്തീരത്തെ മണലാണ് ചിത്രം വരയ്ക്കാന്‍ ഉപയോഗിക്കുന്നത്. പെയിന്റും ബ്രഷും വരയ്ക്കാന്‍ സൂക്ഷിക്കുന്നത് പോലെ മണല്‍ കഴുകി അരിച്ച് കുപ്പിയിലാക്കി വെയ്ക്കുന്നതാണ് ഈ മണല്‍ ചിത്രകാരന്റെ രീതി. മനസ്സില്‍ തോന്നുന്നതെല്ലാം ചിത്രങ്ങളാക്കുന്ന രാജ്‌മോഹന് തന്റെ കലാസൃഷ്ടികള്‍ വില്‍ക്കുന്നതിനോട് താല്‍പ്പര്യമില്ല. മണല്‍ ചിത്രങ്ങള്‍ വരയ്ക്കുന്നതോടൊപ്പം നോവല്‍, കവിത, എന്നീ മേഖലകളിലും തന്റെ സാന്നിദ്ധ്യം അറിയിച്ചിട്ടുണ്ട്. ജാനസ്, ജനിമൃതികള്‍, നെയ്യാറിന്‍തീരത്തെ രാത്രീഞ്ചരന്മാര്‍, എന്റെ ഇന്ത്യ എന്നീ നാല് നോവലുകള്‍ എഴുതിയിട്ടുണ്ട്. അഞ്ചാമത്തെ നോവലിന്റെ പണിപ്പുരയിലുമാണ്. 

സിനിമാ സംഗീത സംവിധായകന്‍ അനൂപ് പ്രവീണ്‍, രാജ്‌മോഹന്റെ കവിതകള്‍ സംഗീതം ചെയ്ത് പ്രകാശനം ചെയ്തിട്ടുണ്ട്. മണല്‍ ഉപയോഗിച്ച് ചിത്രങ്ങള്‍ നിര്‍മിക്കുന്ന രീതി എങ്ങനെയെന്ന് കുട്ടികള്‍ക്കായി ക്ലാസെടുക്കാറുണ്ട്. 'ചാമിന്‍ട്രൂത്ത്' എന്ന രാജ്‌മോഹന്‍ വരച്ച ഇന്ദിരാഗാന്ധിയുടെ മണല്‍ചിത്രത്തില്‍ വലതുഭാഗം മറച്ച് ഇടതുഭാഗം നോക്കിയാല്‍ ഗൗരവവും തിരിച്ച് വലതുഭാഗം നോക്കിയില്‍ മന്ദസ്മിതവും കാണാം. ഭാര്യ വൃന്ദ അധ്യാപികയാണ്. മക്കള്‍: അനിഷ്‌ക്ക, അക്ഷിത. പ്രദര്‍ശനം 31 ന് സമാപിക്കും.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

BK
About the Author

Balu KG

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ബിരുദാനന്തര ബിരുദവും മാസ് കമ്യൂണിക്കേഷനിൽ ഡിപ്ലോമയും. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, ആരോഗ്യം, ശാസ്ത്രം, ചരിത്രം, ഫോട്ടോഗ്രഫി, എണ്‍വയോണ്‍മെന്‍റല്‍ സയന്‍സ്, എന്‍റര്‍ടൈന്‍മെന്‍റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 17 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: balu.kg@asianetnews.inRead More...
click me!

Recommended Stories

'പേരാവൂർ എന്റെ സ്വന്തം നാട്'; പാർട്ടി തീരുമാനം അനുസരിച്ചാണ് മത്സരിക്കുന്നതെന്നും കെ കെ ശൈലജ
അടുത്ത പൂഴിക്കടകന്‍! പുതിയ രൂപത്തില്‍ ഇറക്കുമതി തീരുവയുമായി ട്രംപ്, ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ക്കെതിരെ അന്വേഷണം