ഇന്ത്യന്‍ തീരത്ത് മത്സ്യബന്ധനം; പാക്ക് ബോട്ട് പിടിച്ചെടുത്ത് സേന

By Web TeamFirst Published Aug 20, 2018, 2:59 PM IST
Highlights

പാക്ക് ബോട്ടുകള്‍ സ്ഥിരമായി ഇന്ത്യന്‍ തീരങ്ങളില്‍ വന്നുപോകുന്നുവെന്ന റിപ്പോര്‍ട്ട് നേരത്തേ ഇന്‍റലിജന്‍സ് വിഭാഗം പുറത്തുവിട്ടിരുന്നു. ഇതിനെ തുടര്‍ന്ന് ശക്തമാക്കിയ പട്രോളിംഗിനിടെയാണ് 'അല്‍-അഷാ' എന്ന ചെറുബോട്ട് പിടിച്ചെടുത്തിരിക്കുന്നത് 

അഹമ്മദാബാദ്: ഗുജറാത്ത് തീരത്ത് മത്സ്യബന്ധനത്തിനെത്തിയ പാക്ക് ബോട്ട് സേന പിടിച്ചെടുത്തു. ബോട്ടിലുണ്ടായിരുന്ന 9 പേരെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അല്‍ അഷാ എന്ന ചെറുബോട്ടാണ് പിടിച്ചെടുത്തിരിക്കുന്നത്. പിടിയിലായ 9 പേരും മത്സ്യത്തൊഴിലാളികള്‍ തന്നെയാണെന്നാണ് സൂചന. 

എന്നാല്‍ ഇവരുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ കോസ്റ്റ് ഗാര്‍ഡോ, പൊലീസോ പുറത്തുവിട്ടിട്ടില്ല. ഇന്ത്യന്‍ തീരങ്ങളില്‍ പാക്ക് മത്സ്യബന്ധന ബോട്ടുകള്‍ സ്ഥിരമായി വന്നുപോകുന്നതായി ഇന്റലിജന്‍സ് വിഭാഗം നേരത്ത റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനെ തുടര്‍ന്ന് കോസ്റ്റ് ഡാര്‍ഡ് നടത്തിയ പട്രോളിംഗിനിടെയാണ് പാക്ക് ബോട്ട് ശ്രദ്ധയില്‍ പെട്ടത്. 

കസ്റ്റഡിയിലെടുത്തവരെ ഉടന്‍ തന്നെ സേന ദ്വാരകയിലെ ദൈവഭൂമിയിലെ തുറമുഖത്തെത്തിച്ചു. ഇവരെ വൈകാതെ തന്നെ ലോക്കല്‍ പൊലീസിന് കൈമാറിയിട്ടുണ്ട്.
 

click me!