അന്‍പോടെ തമിഴകം; കേരളത്തിന് സഹായവുമായി ഉപമുഖ്യമന്ത്രി നേരിട്ടെത്തി

Published : Aug 19, 2018, 09:38 PM ISTUpdated : Sep 10, 2018, 02:41 AM IST
അന്‍പോടെ തമിഴകം; കേരളത്തിന് സഹായവുമായി ഉപമുഖ്യമന്ത്രി നേരിട്ടെത്തി

Synopsis

പ്രളയത്തെ നേരിടാൻ സംസ്ഥാനത്തിന് എന്തു സഹായവും നൽകുമെന്ന് തമിഴ് നാട് സർക്കാർ ഉറപ്പു നൽകിയിരുന്നു. ഇതിൻറെ ആദ്യ ഘട്ടമെന്ന  നിലയിലാണ് ആറു ലോഡ് സാധനങ്ങൾ എത്തിച്ചത്.  ഇടുക്കി ജില്ലയിലൂടെ കേരളത്തിലേക്കെത്താൻ കഴിയുന്ന കമ്പംമെട്ട് വഴിയാണ് സാധനങ്ങൾ എത്തിച്ചത്

ചെന്നൈ: പ്രളയത്തിൽ മുങ്ങിയ കേരളത്തിന് കൈത്താങ്ങുമായി തമിഴ് നാട് സംസ്ഥാന സർക്കാർ. ആറു ലോഡ് അവശ്യ സാധനങ്ങൾ ഉപമുഖ്യമന്ത്രി ഒ പന്നീര്‍ ശെല്‍വം നേരിട്ടെത്തി റവന്യൂ വകുപ്പിന് കൈമാറി.

പ്രളയത്തെ നേരിടാൻ സംസ്ഥാനത്തിന് എന്തു സഹായവും നൽകുമെന്ന് തമിഴ് നാട് സർക്കാർ ഉറപ്പു നൽകിയിരുന്നു. ഇതിൻറെ ആദ്യ ഘട്ടമെന്ന  നിലയിലാണ് ആറു ലോഡ് സാധനങ്ങൾ എത്തിച്ചത്  ഇടുക്കി ജില്ലയിലൂടെ കേരളത്തിലേക്കെത്താൻ കഴിയുന്ന കമ്പംമെട്ട് വഴിയാണ് സാധനങ്ങൾ എത്തിച്ചത്. 500 മെട്രിക് ടൺ അരി എത്തിക്കാനുള്ള രേഖകളും കൈമാറി.

ഇടുക്കി ജില്ലയുടെ ബേസ്ക്യമ്പായ കട്ടപ്പന സെൻറ് ജോർജ്ജ്  സ്ക്കൂളിലാണ് ഇവയെത്തിച്ചിരിക്കുന്നത്.  ഇവിടെ നിന്ന് ആവശ്യാനുസരണം സംസ്ഥാനത്തെ വിവിധ ദുരിതാശ്വാസ ക്യമ്പുകളിലേക്ക് സാധനങ്ങൾ കൈമാറും. നിരവധി സംഘടനകളും സാധനങ്ങൾ ക്യാമ്പിലേക്ക് എത്തിക്കുന്നുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

വിജയ് മല്യയോട് സുപ്രധാന ചോദ്യവുമായി ബോംബെ ഹൈക്കോടതി; 'ഇന്ത്യയിലേക്ക് എപ്പോൾ തിരിച്ചു വരാനാണ് ഉദ്ദേശിക്കുന്നത്?'
'ബാഹുബലി' കുതിച്ചുയർന്നു, ഇന്ത്യക്ക് അഭിമാനനേട്ടം; അമേരിക്കൻ ഉപഗ്രഹത്തെ ബഹിരാകാശത്തെത്തിച്ച് ഐഎസ്ആർഒ