പാകിസ്ഥാനില്‍ 'പാവാട' വിവാദം പുകയുന്നു

Published : Jan 24, 2018, 01:17 PM ISTUpdated : Oct 05, 2018, 01:01 AM IST
പാകിസ്ഥാനില്‍ 'പാവാട' വിവാദം പുകയുന്നു

Synopsis

ഇസ്ലാമബാദ്: സുപ്രീം കോടതി ചീഫ് ജസ്റ്റീസിന്‍റെ പാവാട പരാമര്‍ശത്തില്‍ പാകിസ്താന്‍ പുകയുന്നു. മാപ്പ് പറയണമെന്ന് ആവശ്യവുമായി വനിതാ സംഘടനകള്‍ രംഗത്ത് വന്നിട്ടുണ്ട്. ചീഫ് ജസ്റ്റീസ് സാകിബ് നിസാറിന്‍റെത് ലൈംഗിക ചുവയുള്ള പരാമര്‍ശമ്മാണിതെന്നും നിയമരംഗത്തേക്ക് സ്ത്രീകള്‍ കടന്നുവരുന്നതിനെ ഇത്തരം പരാമര്‍ശങ്ങള്‍ നിരുത്സാഹപ്പെടുത്തുമെന്നും വനിതാ സംഘടനകള്‍ ആരോപിച്ചു.

ഈ മാസം 13നായിരുന്നു ജസ്റ്റീസിന്റെ വിവാദ പ്രസ്താവന പുറത്ത് വന്നത്. കറാച്ചിയില്‍ നടന്ന ഒരു പൊതുപാടിയില്‍ മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി വിന്‍സ്റ്റണ്‍ ചര്‍ച്ചിലിന്‍റെ വാക്കുകളെ ഉദ്ധരിച്ചായിരുന്നു ജസ്റ്റീസ് പ്രഭാഷണം നടത്തിയത്. ഒരു നല്ല പ്രഭാഷണം യുവതികളുടെ പാവാട പോലെയാകണം. നീളമേറുംതോറും വിഷയം മറയ്ക്കപ്പെടും. 

നീളം കുറഞ്ഞാല്‍ ആളുകളുടെ താത്പര്യം വര്‍ദ്ധിക്കും. ഇതായിരുന്നു സാകിബ് പറഞ്ഞത്. എന്നാല്‍, സംഭവം കൈവിട്ടുപോകുകയായിരുന്നു. സ്ത്രീകളുടെ നേര്‍ക്കുള്ള ഇരട്ടത്താപ്പും ലൈംഗീകതയും കലര്‍ന്ന കാഴ്ചപ്പാടുമാണെന്ന് വിമണ്‍സ് ആക്ഷന്‍ ഫോറം നിസാറിന് നല്‍കിയ കത്തില്‍ പറയുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'ഡൽഹിയിൽ പോയതിന് എന്ത് ഗുണമുണ്ടായി എന്ന് ചോദിക്കുന്നവരോട്', മറുപടിയുമായി മേയർ വി വി രാജേഷ്; 'തിരുവനന്തപുരത്ത് പോർട്ടബിൾ എബിസി സെന്റ‍‍ർ വരും'
ഗ്യാസ് സിലിണ്ടർ ചോർന്ന് തട്ടുകടയ്ക്ക് തീ പിടിച്ചു; കടയിൽ ഉണ്ടായിരുന്നവർക്ക് പരിക്കേറ്റു