ബുര്‍ഹാന്‍ വാനിയുടെ സ്മരണയ്ക്കായി പോസ്റ്റല്‍ സ്റ്റാമ്പ് ഇറക്കി പാക്കിസ്ഥാന്‍

By Web TeamFirst Published Sep 21, 2018, 8:32 PM IST
Highlights

കൊല്ലപ്പെട്ട തീവ്രവാദികളുടേതുള്‍പ്പെടെ 20 പേരുടെ സ്മരണാര്‍ത്ഥമാണ് പോസ്റ്റല്‍ വകുപ്പ് സ്റ്റാമ്പ് ഇറക്കിയത്. ഇക്കൂട്ടത്തിലാണ് ബുര്‍ഹന്‍ വാണിയെ പ്രകീര്‍ത്തിക്കുന്ന സ്റ്റാമ്പുമുള്ളത്
 

മുംബൈ: കൊല്ലപ്പെട്ട ഹിസ്ബുള്‍ മുജാഹിദീന്‍ ബുര്‍ഹന്‍ വാണിയുടെ സ്മരണാര്‍ത്ഥം പോസ്റ്റല്‍ സ്റ്റാമ്പുകളിറക്കി പാക്കിസ്ഥാന്‍ പോസ്റ്റല്‍ വകുപ്പ്. 'സ്വാതന്ത്ര്യത്തിന്റെ പ്രതീകം' എന്ന വിശേഷണത്തോട് കൂടിയാണ് ബുര്‍ഹാന്‍ വാനിയുടെ ചിത്രം സ്റ്റാമ്പില്‍ പതിപ്പിച്ചിരിക്കുന്നത്. 

കൊല്ലപ്പെട്ട തീവ്രവാദികളുടേതുള്‍പ്പെടെ 20 പേരുടെ സ്മരണാര്‍ത്ഥമാണ് പോസ്റ്റല്‍ വകുപ്പ് സ്റ്റാമ്പ് ഇറക്കിയത്. ഇക്കൂട്ടത്തിലാണ് ബുര്‍ഹന്‍ വാണിയെ പ്രകീര്‍ത്തിക്കുന്ന സ്റ്റാമ്പുമുള്ളത്.  ഇന്ത്യയുടെ അടിച്ചമര്‍ത്തലിനെതിരെ കശ്മീരി ജനതയ്ക്ക് പിന്തുണ പ്രഖ്യാപിക്കുന്നതിനും ഇതിനെതിരെ പോരാടാന്‍ ആഹ്വാനം ചെയ്യുന്നതിനുമായാണ് സ്റ്റാമ്പുകളിറക്കിയതെന്നും പാക്ക് പോസ്റ്റല്‍ വകുപ്പ് അറിയിച്ചു. 

രാസായുധ പ്രയോഗം, പെല്ലെറ്റ് ഗണ്ണുകളുടെ ഉപയോഗം, കൂട്ടക്കുരുതി തുടങ്ങി ചില പ്രത്യേക വിഷയങ്ങളുയര്‍ത്തിക്കാണിക്കുന്ന അടിക്കുറിപ്പുകളോടെയാണ് സ്റ്റാമ്പുകളിറക്കിയിരിക്കുന്നത്. 

2016 ജൂലൈ 8ന് കശ്മീരിലെ അനന്ത്‌നാഗില്‍ വച്ചാണ് സൈന്യവുമായുള്ള ഏറ്റമുട്ടലിനിടെ ബുര്‍ഹാന്‍ വാനി കൊല്ലപ്പെട്ടത്. ബുര്‍ഹാന്‍ വാനിയുടെ മരണം കശ്മീരില്‍ വലിയ തോതിലുള്ള പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ഒരു ഇടവേളയ്ക്ക് ശേഷമാണ് ഇപ്പോള്‍ വീണ്ടും ബുര്‍ഹാന്‍ വാനി വാര്‍ത്തകളില്‍ ഇടം പിടിക്കുന്നത്.

click me!