
ശ്രീനഗർ: കാശ്മീരില്‍ യുവാക്കളെ ഭീകരപ്രവര്‍ത്തനത്തിലേക്ക് ആകര്‍ഷിക്കാന്‍ പെണ്‍കെണി ഒരുക്കി തീവ്രവാദി സംഘടനകള്‍. ഇത്തരത്തില്‍ യുവാക്കളെ ആകര്‍ഷിക്കാന്‍ നിയോഗിക്കപ്പെട്ട യുവതിയെ കാശ്മീര്‍ ബന്ദിപുരയില്‍ നിന്നും ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട് പ്രകാരം പൊലീസ് അറസ്റ്റ് ചെയ്തു. സെയ്ദ് ഷാദിയ എന്ന യുവതിയെ ആണ് സുരക്ഷ സേന പിടികൂടിയത്. ആയുധങ്ങൾ കടത്തുന്നതിനും നുഴഞ്ഞുകയറ്റക്കാരായ ഭീകരർക്കു വഴികാട്ടിയാകാനും ഇത്തരം യുവാക്കളെ ഉപയോഗിക്കുന്നതായാണ് ഇന്റലിജൻസ് റിപ്പോർട്ട്.
ഈ കണ്ണിയിൽ പെട്ട സെയ്ദ് ഷാദിയയെ സുരക്ഷാസേന പിടികൂടിയിരുന്നു. ബന്ദിപ്പുരയിൽ നിന്നാണു യുവതി പിടിയിലായത്. ഇവർക്ക് ഫെയ്‌സ്ബുക്കിലും ഇൻസ്റ്റഗ്രാമിലും ഒട്ടേറെ അക്കൗണ്ടുകളുണ്ടെന്ന് വ്യക്തമായി. താഴ്‌വരയിലെ യുവാക്കളെ . യുവാക്കളുമായി സ്ഥിരമായി ആശയവിനിമയം നടത്തുന്ന ഇവർ പ്രലോഭനങ്ങളിലൂടെ അവരെ വശത്താക്കുന്നതായി കണ്ടെത്തി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam